റമദാൻ വിശേഷം വിശിഷ്​ട ആപ്ലിക്കേഷനുകളുമായി ന്യൂജെൻ റമദാൻ

ബാലരാമപുരം: പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാനിൽ പള്ളികൾ നിറഞ്ഞുകവിയുമ്പോൾ അതിൽ നല്ലൊരു ശതമാനം ഇളം തലുമറയിലെ വിദ്യാർഥികളും യുവാക്കളുമാണ്. വാട്സ്ആപ്പും ഫേസ് ബുക്കുമുൾപ്പെടെ ഓൺലൈൻ ലോകത്ത് സമയം ഏറെ ചെലവഴിക്കുന്ന ന്യൂജനറേഷനെ ആകർഷിക്കുന്ന നിരവധി ആപ്ലിക്കേഷനുകളാണ് ഇപ്പോഴുള്ളത്. നോമ്പുതുറ-അത്താഴ സമയങ്ങളും പുണ്യനാളുകളിലെ പ്രത്യേക പ്രാർഥനകളും ഉൾപ്പെടുത്തിയ ആപ്ലിക്കേഷനുകൾ മുതൽ ഖുർആൻ പരായവും പരിഭാഷയും വിശദീകരണവും പഠിക്കാനുതകുന്നവ വരെ ഓൺലൈൻ സ്റ്റോറുകളിൽ വ്യാപകമാണ്. റമദാനിലെ പ്രാർഥനകളും ദിനചര്യകളും ക്രമീകരിക്കുന്നതിന് റമദാൻ പ്ലാനർ, അഞ്ചുനേരത്തെ നിസ്കാര സമയം ക്യത്യമായി ഓർമിപ്പിക്കുന്ന അലാറം, വിവിധ ഭാഷകളിലെ ഖുർആൻ പരിഭാഷകൾ, റമദാൻ സന്ദേശമുൾക്കൊള്ളുന്ന മനോഹരമായ വാൾപേപ്പറുകൾ, സക്കാത്ത് കാൽക്കുലേറ്റർ, യാത്രകളിൽ ഉപയോഗിക്കുന്ന ഖിബിലാ ഫൈൻറർ തുടങ്ങി ആത്മീയതയുടെ തോത് അനുസരിച്ച് ന്യൂ ജനറേഷന് ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകളാണ് അവയിലേറെയും. മുസ്ഹഫ് നോക്കി ഖുർആൻ പാരായണം ചെയ്തിരുന്ന പഴയ തലമുറയിൽനിന്ന് മാറി ഫോണുകളിൽ നോക്കി ഖുർആൻ പാരായണം ചെയ്യുന്ന നിരവധിപേരെ പള്ളികളിലും കാണാം. ന്യൂജെൻ റമദാൻ കൂട്ടായ്മകൾ പലരും നോമ്പുതുറയും അത്താഴസമയവും സുഹൃത്തുക്കളെ ഓർമിപ്പിക്കാനും ഖുർആൻ സൂക്തങ്ങളും നബിവചനങ്ങളും പ്രചരിപ്പിക്കാനും വിവിധ പണ്ഡിതരുടെ ചെറു പ്രഭാഷണങ്ങൾ കൈമാറാനും പുതിയ തലമുറ ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയെയാണ്. നിലവിലെ മഹല്ല് ജമാഅത്തുകൾക്കും സംഘടനകൾക്കും അതീതമായി വാട്സ്ആപ് ഫേസ് ബുക്ക് സുഹൃത്തുക്കളുടെ റമദാൻ കൂട്ടായ്മകളും ഇഫ്താറുകളും വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.