കുമാരസ്വാമി: സാൻഡൽവുഡിെൻറ സ്വന്തം മുഖ്യമന്ത്രി

ബംഗളൂരു: ഹരദനഹള്ളി ദേവഗൗഡ കുമാരസ്വാമി എന്ന 59കാരൻ കർണാടകയുടെ കിങ് ആകുമ്പോൾ അത് സാൻഡൽവുഡ് എന്നറിയപ്പെടുന്ന കന്നട സിനിമ മേഖലക്കും ആഹ്ലാദ നിമിഷമാകുകയാണ്. ഏറെക്കാലം സിനിമ നിർമാണ മേഖലയിലായിരുന്ന കുമാരസ്വാമി കന്നട സിനിമയുടെ സ്വന്തം മുഖ്യമന്ത്രിയായാണ് ചുമതലയേൽക്കുന്നത്. മുമ്പ് 20 മാസം മാത്രമായിരുന്നു മുഖ്യമന്ത്രിയായിരുന്നതെങ്കിൽ ഇത്തവണ കിങ് മേക്കറായും കിങ്ങായും മുഖ്യമന്ത്രി കസേര അരക്കിട്ടുറപ്പിച്ചാണ് കുമാരസ്വാമിയുടെ പട്ടാഭിഷേകം ബുധനാഴ്ച നടന്നത്. ഇനിയുള്ളത് വിശ്വാസ വോട്ടെടുപ്പെന്ന പരീക്ഷണം. അതുകൂടി കഴിഞ്ഞാൽ കന്നട സിനിമയുടെ സ്വന്തം കിങ് ആകും കുമാരസ്വാമി. ഹൊലെനരസിപുര താലൂക്കിെല ഹരദനഹള്ളിയിൽ എച്ച്.ഡി ദേവഗൗഡയുടെയും ചന്നമ്മയുടെയും മകനായി 1959 ഡിസംബർ 16നാണ് കുമാരസ്വാമി ജനിക്കുന്നത്. ബി.എസ്സി ബിരുദധാരിയായ കുമാരസ്വാമി സിനിമ നിർമാണ, വിതരണ, പ്രദർശന മേഖലകളിലായിരുന്നു ആദ്യകാലത്ത് സജീവമായിരുന്നത്. അദ്ദേഹത്തി​െൻറ ചന്നാംബികെ ഫിലിംസി​െൻറ ബാനറിൽ ചന്ദ്ര ചകോരി, സൂര്യ വംശ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ സാൻഡൽവുഡിന് സമ്മാനിച്ചിട്ടുണ്ട്. 1986ലാണ് അനിതയെ എച്ച്.ഡി. കുമാരസ്വാമി വിവാഹം കഴിക്കുന്നത്.കന്നട സിനിമാ നടനായ നിഖിൽ ഗൗഡയാണ് ഇവരുടെ മകൻ. കന്നട സിനിമാതാരമായ രാധികയെ 2006ലാണ് കുമാരസ്വാമി രഹസ്യവിവാഹം കഴിക്കുന്നത്. ഇവരുടെ മകളാണ് ഷാമിക. സിനിമാ മേഖലയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയെങ്കിലും ഇപ്പോഴും സിനിമയോടും സിനിമ മേഖലയോടുമുള്ള അടുപ്പം കുമാരസ്വാമി ഒഴിവാക്കിയിട്ടില്ല. 2016ൽ മകൻ നിഖിൽ കുമാറിന് കന്നട സിനിമയിലേക്കുള്ള വഴിയൊരുക്കിയതും കുമാരസ്വാമിയാണ്. കുമാരസ്വാമിയുടെ രാഷ്ട്രീയ തട്ടകമായ രാമനഗരയെ സിനിമ ഹബ്ബാക്കി മാറ്റുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാവുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.