ഒഴിവ്​

കല്ലറ: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി മാനേജ്മ​െൻറ് സമിതിയുടെ കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഒാപറേറ്ററെ നിയമിക്കുന്നു. പ്ലസ് ടുവും അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡി.സി.എ പാസായവർക്കും അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ പേര്, വിലാസം, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, ഒപ്പ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ അപേക്ഷ, രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടൊപ്പം വൈകീട്ട് അഞ്ചിന് മുമ്പായി കല്ലറ, സാമൂഹികാരോഗ്യ കേന്ദ്രം ഒാഫിസിൽ സമർപ്പിക്കേണ്ടതാണ്. കല്ലറ, പാേങ്ങാട് പഞ്ചായത്തിലുള്ളവർക്ക് മുൻഗണന. അധ്യാപക ഒഴിവ് കല്ലറ: അരുവിപ്പുറം ഗവ. എൽ.പി.എസിലേക്ക് ഒഴിവുള്ള രണ്ട് എൽ.പി.എസ്.എയുടെയും അറബിക് ടീച്ചറുടെയും ഇൻറർവ്യൂ 28ന് രാവിെല 10ന് സ്കൂളിൽ നടക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. കല്ലറ: പരപ്പിൽ ഗവ. എൽ.പി.എസിലേക്ക് ഒഴിവുള്ള രണ്ട് എൽ.പി.എസ്.എയുടെ ഇൻറർവ്യൂ 26ന് രാവിലെ 10ന് സ്കൂളിൽ നടക്കുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.