പാലി​െൻറ ഗുണനിലവാരം: ചെക്പോസ്​റ്റില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -മന്ത്രി രാജു

വെള്ളറട: പാലി​െൻറ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പാറശ്ശാല ചെക്പോസ്റ്റില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി കെ. രാജു. മൈലച്ചല്‍ സർവിസ് സഹകരണ ബാങ്ക് ഒാഡിറ്റോറിയത്തില്‍ ഫെസിലിറ്റേഷന്‍ സ​െൻററുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 105 ബ്ലോക്ക് പഞ്ചായത്തുകളില്‍ രാത്രിയില്‍ മൃഗാശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. മില്‍മ മൂല്യവർധിത ഉല്‍പന്നങ്ങള്‍ നിർമിച്ച് വിൽപന നടത്തും. കാലിത്തീറ്റ സബ്സിഡി നല്‍കാന്‍ മൂന്ന്‌ലക്ഷം രൂപ അനുവദിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് പെന്‍ഷന്‍ 1100 രൂപയായി വർധിപ്പിെച്ചന്നും മന്ത്രി പറഞ്ഞു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുജാതകുമാരി അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി. ജോസഫ്, ക്ഷീരകര്‍ഷക ക്ഷേമനിധി ചെയര്‍മാന്‍ എന്‍. രാജന്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.പി. മുരളി, ആര്യന്‍കോട് പഞ്ചായത്ത് പ്രസിഡൻറ് കെ. അനില്‍, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐ.ആര്‍. സുനിത, ടി.ആര്‍.സി എം.പി.യു ഡയറക്ടര്‍ അയ്യപ്പന്‍നായര്‍, അഡ്വ. ഗിരീഷ്‌കുമാര്‍, കെ.കെ. സജയന്‍, വിജിത്ര കെ.വി, ഗീതാ രാജശേകരന്‍, കെ.എസ് ഷീബാറാണി, വീരേന്ദ്രകുമാര്‍, ജയകുമാരി ജെ.എസ്, അരുണ്‍ സി.പി, അഡ്വ. അജയകുമാര്‍, സിമി ആര്‍, മോഹന്‍കുമാര്‍ സി, അമ്പലത്തറ ഗോപകുമാര്‍, എ.ബി. സലീം, ശ്രീകണ്ഠന്‍നായര്‍, വി. സുദേവന്‍, ഡി. ജ്ഞാനദാസ്, വി.വി. വരദരാജന്‍, കുന്നിയോട് സുശീലന്‍, എം.എന്‍. ഷൈലജ, ഗോപാലകൃഷ്ണന്‍നായര്‍, ജെസി ചാക്കോ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.