ഫ്ലാറ്റ് പദ്ധതിയിൽനിന്ന്​ വികലാംഗകോളനിക്കാരെയും ബീമാപള്ളിക്കാരെയും വെട്ടിനിരത്തി

വള്ളക്കടവ്: മുട്ടത്തറയിലെ തീരദേശ ഫ്ലാറ്റ് പദ്ധതിയിൽനിന്ന് വികലാംഗകോളനിക്കാരെയും ബീമാപള്ളിക്കാരെയും വെട്ടിനിരത്തി പകരം അനർഹരെ തിരുകിക്കയറ്റിയതായി പരാതി. സ്വന്തമായി വീടുള്ളവർ പോലും ലിസ്റ്റിൽ ഇടം പിടിച്ചു. രാഷ്ട്രീയതാൽപര‍്യങ്ങൾക്ക് അനുസരിച്ചാണ് പലരെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആരോപണം. ലിസ്റ്റ് പുനഃപരിശോധിച്ച് അർഹമായവർക്ക് വീടു നൽകിയില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് ബീമാപള്ളിക്കാരും വികലാംഗകോളനിക്കാരും അറിയിച്ചു. മുട്ടത്തറ സ്വിവറേജ് ഫാമിന് സമീപത്ത് പൊട്ടിപ്പൊളിഞ്ഞ കൂരകളിലും തകരം മറച്ച കുടിലുകളിലുമാണ് വികലാംഗകോളനിക്കാർ അന്തിയുറങ്ങുന്നത്. മുട്ടത്തറ സ്വിവറേജ് പ്ലാൻറിലെ 131 ഏക്കർ സ്ഥലത്തുനിന്ന് അഞ്ച് ഏക്കർ പുനരധിവാസത്തിന് നൽകാമെന്നായിരുന്നു സർക്കാറി‍​െൻറ അവസാന തീരുമാനം. ആ സ്ഥലത്താണ് ഇപ്പോൾ ഫ്ലാറ്റുകൾ ഉയർന്നത്. 107 കുടുംബങ്ങളാണ് വികലാംഗ കോളനിയിലുള്ളത്. മുട്ടത്തറ പൊന്നറപ്പാലത്തിൽനിന്ന് സ​െൻറ് സേവിയേഴ്സ് ലെയിൻ വരെ റോഡ് വക്കിലാണ് വികലാംഗ കോളനിയിലെ കുടിലുകൾ. ഇവക്ക് പിറകിലൂടെയാണ് സ്വിവറേജി​െൻറ മാലിന‍്യം നിറഞ്ഞ ഓട കടന്നുപോകുന്നത്. ദുർഗന്ധം കാരണം മിക്ക വീടുകളിലും ആഹാരം പാകം ചെയ്യാനും കഴിക്കാനും പോലും കഴിയാത്ത അവസ്ഥ. ചില സമയങ്ങളിൽ ഓട നിറെഞ്ഞാഴുകി മലിനജലം വീടുകളിൽ കയറും. കിടന്നുറങ്ങാൻ പോലും പേടിയാണെന്ന് നാട്ടുകാരിയായ തങ്കമ്മ പറയുന്നു. ഫ്ലാറ്റ് പൂർത്തിയാകുന്ന നിലക്ക് കോളനിക്കാർക്ക് കൂടി പുനരധിവാസം നടപ്പാക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. തുടർന്ന് പ്രതിഷേധത്തിൽനിന്ന് കോളനിക്കാർ പിന്മാറി. പുതിയ ലിസ്റ്റ് ഇറങ്ങിയപ്പോൾ ഇവരിൽ ഒരാളുടെ പേരുപോലും ഇല്ലാത്ത അവസ്ഥയാണ്. ഫ്ലാറ്റുകൾ കടലാക്രമണത്തിൽ വീടുകൾ നഷ്ടമായവർക്ക് നൽകുമെന്നും കോളനിക്കാർക്ക് സ്വിവേജ് ഫാമിൽനിന്നും വേറെ സ്ഥലം അനുവദിക്കുമെന്നാണ് അധികൃതർ പറയുന്നത്. എയർപോർട്ട് അതോറിറ്റി, എയർഫോഴ്സ്, ബി.എസ്.എഫ്, സ്വീവറേജ് ട്രീറ്റ്മ​െൻറ് പ്ലാൻറ്, കേപ്പ്, ഇഗ്നോ, നേവി, കസ്റ്റംസ്, സി.ബി.ഐ, മോട്ടോർ വാഹനവകുപ്പ്, കെ.എസ്.ഇ.ബി. എന്നിവക്കാണ് നൽകിയിരിക്കുന്നത്. ബാക്കി വന്ന സ്ഥലത്താണ് ഫ്ലാറ്റുകൾ നിർമിച്ചിരിക്കുന്നത്. ലിസ്റ്റിൽനിന്ന് ബീമാപള്ളിക്കാരെ പൂർണമായും വെട്ടിമാറ്റി കടലാക്രണത്തിൽ വീടുകൾ നഷ്ടമായ വലിയതുറ, ചെറിയതുറ, ബീമാപള്ളി എന്നിവടത്തുകാർക്ക് വീട് നൽകുമെന്നായിരുന്ന പ്രഖ‍്യാപനം. ഇതി​െൻറ ഭാഗമായി 2013ൽ നടപടി ആരംഭിക്കുകയും 2015ൽ കലക്ടർ ഫിഷറീസ് വകുപ്പിന് കരട് പട്ടിക സമർപ്പിക്കുകയും ചെയ്തു. എന്നാൽ, പുതിയ ലിസ്റ്റ് വന്നപ്പോ ബീമാപള്ളിക്കാരെ പൂർണമായും വെട്ടിനിരത്തി. വലിയതുറ നിവാസകൾക്കൊപ്പം ബീമാപള്ളിക്കാരെ കൂടി ചേർത്താൽ സാമൂഹികപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന കാരണം പറഞ്ഞാണ് ബീമാപള്ളിക്കാരെ ലിസ്റ്റിൽനിന്ന് ഒഴിവാക്കിയിരിക്കുന്നതെന്നാണ് സൂചന. ബീമാപള്ളിക്കാർക്ക് പുതിയസ്ഥലം കണ്ടെത്തി ഫ്ലാറ്റുകൾ നിർമിക്കുമെന്നാണ് ഫിഷറീസ് വകുപ്പും കലക്ടറുടെ ഒാഫിസും നൽകുന്ന വിശദീകരണം. പ്രതിഷേധിക്കാൻ ബീമാപള്ളി ജാമാഅത്തി​െൻറ നേതൃത്വത്തിൽ നാട്ടുകാർ ആക്ഷൻ കൗൺസിലിന് രൂപം നൽകി. പടം ക‍്യപ്ഷൻ: വികലാംഗകോളനി, മുട്ടത്തറയിലെ പുതിയ ഫ്ലാറ്റ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.