നിപ​ പ്രതിരോധം: മെഡിക്കൽ കോളജ് സുസ്സജ്ജം പ്രവര്‍ത്തനങ്ങള്‍ സി.സി.എം വിലയിരുത്തി

നിരീക്ഷണത്തിൽ കഴിഞ്ഞയാൾക്ക് നിപയില്ലെന്ന് സ്ഥിരീകരണം തിരുവനന്തപുരം: മെഡിക്കൽ കോളജ് മാനേജ്മ​െൻറ് കമ്മിറ്റി യോഗം ചേർന്ന് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എല്ലാ മെഡിക്കല്‍ കോളജുകളിലും നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സി.സി.എം യോഗം കൂടിയത്. സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വാര്‍ത്തകള്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചതിനു ശേഷം നല്‍കണമെന്നും മന്ത്രി അഭ്യർഥിച്ചു. അതേസമയം മെഡിക്കൽ കോളജിൽ നീക്ഷണത്തിലായിരുന്ന ആൾക്ക് നിപ വൈറസ് സംശയമില്ലെന്ന് സൂപ്രണ്ട് ഡോ. ഷർമദ് പറഞ്ഞു. ഇയാളെ വാർഡിലേക്ക് മാറ്റി. കോഴിക്കോട്ട് നിന്ന് പുറത്തിറക്കിയ പ്രോട്ടോകോള്‍ അനുസരിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സി.സി.എം യോഗം തീരുമാനിച്ചു. പ്രത്യേക ഐസലേഷന്‍ വാര്‍ഡ്, 10 പ്രത്യേക മുറികള്‍ എന്നിവ സജ്ജീകരിച്ചു. ഇതിനായി ഗവ. പേവാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ഇവിടെതന്നെ വ​െൻറിലേറ്റര്‍ സൗകര്യവും ഐ.സി.യു സൗകര്യവും ഒരുക്കും. ഇപ്പോഴത്തെ സ്ഥിതിക്ക് പ്രത്യേക ഐ.സി.യു ആവശ്യമില്ലെന്നും യോഗം വിലയിരുത്തി. എന്‍ 95 മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.