കലുങ്ക് ജങ്ഷനിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതം തടസ്സപ്പെടുത്തി

IMG-20180523-WA0037.jpg IMG-20180523-WA0041.jpg വിതുര: മലയോരമേഖലയിൽ ബുധനാഴ്ച പെയ്ത ശക്തമായ മഴ മൂന്ന് മണിക്കൂറോളം നീണ്ടു. കളിയിക്കൽ ഭാഗത്ത് തോട്ടിലെ ബണ്ട് പൊട്ടി സമീപത്തെ വീടുകളിൽ വെള്ളംകയറി. മണിതൂക്കി, മരുതാമല ഭാഗങ്ങളിൽ വ്യാപക കൃഷിനാശവുമുണ്ടായി. ശിവൻകോവിൽ ജങ്ഷനിലെ തള്ളച്ചിറ റോഡിൽ തോടും റോഡും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളംകയറി. വാമനപുരം നദിയിലെ ജലനിരപ്പ് ഉയർന്നു. ചിത്രങ്ങൾ. 1) കളിയിക്കലിൽ വെള്ളംകയറിയ മൻപുറത്ത് വീട്ടിൽ സതീശ​െൻറ വീട് 2) തേവിയോട് ഇടത്തറ ഭാഗത്തെ കൃഷിയിടത്തിൽ വെള്ളംകയറിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.