എസ്​.എൻ.ഡി.പി നിലപാട്​ ഇരുമുന്നണികൾക്കും തിരിച്ചടി -കുമ്മനം

തിരുവനന്തപുരം: ചെങ്ങന്നൂരിൽ എസ്.എൻ.ഡി.പി യോഗ നിലപാട് ഇടത്-വലത് മുന്നണികള്‍ക്കേറ്റ തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഈഴവ സമുദായത്തെ വഞ്ചിച്ച ഇരുമുന്നണികൾക്കും വോട്ടില്ലെന്നാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയാതെ പറഞ്ഞത്. ഇരുമുന്നണികളും വോട്ടിന് മാത്രമാണ് ഈഴവ സമുദായത്തെ ഉപയോഗിച്ചിട്ടുള്ളത്. ഇത് തിരിച്ചറിഞ്ഞ് സമുദായാംഗങ്ങൾ പ്രവർത്തിക്കണമെന്ന ജനറൽ സെക്രട്ടറിയുടെ നിർദേശം എൻ.ഡി.എക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ താലൂക്ക് യൂനിയൻ ഭാരവാഹികളെയും അദ്ദേഹം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.