ആധാരമെഴുത്ത്​ തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ ഏര്‍പ്പെടുത്തണം ^ബി. സത്യന്‍ എം.എല്‍.എ

ആധാരമെഴുത്ത് തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ ഏര്‍പ്പെടുത്തണം -ബി. സത്യന്‍ എം.എല്‍.എ തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരമെഴുത്ത് തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ ആനുകൂല്യം ഏര്‍പ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് ഡോക്യുമ​െൻറ് വര്‍ക്കേഴ്സ് യൂനിയന്‍ (ആധാരമെഴുത്ത് യൂനിയന്‍) രക്ഷാധികാരി ബി. സത്യന്‍ എം.എല്‍.എ. ആധാര തൊഴില്‍ മേഖലക്ക് തത്തുല്യമായ പല മേഖലകളിലും ഇ.എസ്.ഐ ആനുകൂല്യം അനുവദിച്ചിട്ടുണ്ട്. എല്ലാ ആധാര തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പൂർണ ചികിത്സാ പരിരക്ഷ ഉറപ്പാക്കണമെന്നും 150 വര്‍ഷം സേവന പാരമ്പര്യമുള്ള സംഘടിത ആധാര മേഖലയിലെ തൊഴിലാളികള്‍ക്ക് പുതുതായി ഇതിനാവശ്യമായ പദ്ധതി തയാറാക്കണമെന്നും ആധാരമെഴുത്ത് യൂനിയന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.