ഓഡിറ്റോറിയത്തിനു മുന്നിലെ വെള്ളക്കെട്ട് അപകട ഭീഷണിയുയർത്തുന്നു

ബാലരാമപുരം: പുന്നമൂട് വെടിവച്ചാൻകോവിൽ റോഡിൽ വിനായക ഓഡിറ്റോറിയത്തിനു മുന്നിലെ വെള്ളക്കെട്ട് അപകടഭീഷണിയുയർത്തുന്നു. ചെറിയ മഴ പെയ്താൽ പോലും ഇവിടെ വെള്ളക്കെട്ട് രൂക്ഷമാണ്. തുടർച്ചയായി പെയ്യുന്ന മഴയിൽ വെള്ളം കെട്ടിനിന്ന് റോഡിൽ വൻ കുഴി രൂപപ്പെട്ടിട്ടുണ്ട്. വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കുഴി കാണാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. ഇതിലൂടെ വാഹനങ്ങൾ പോകുമ്പോൾ റോഡിന് സമീപത്തെ കടകളിൽ മലിനജലം തെറിക്കുന്നതു പരാതിക്കിടയാക്കിയിട്ടുണ്ട്. രണ്ടരവർഷം മുമ്പാണ് 20 ലക്ഷത്തോളം രൂപ ചെലവാക്കി റോഡ് നവീകരിച്ചത്. റോഡുവശത്ത് ഓട നിർമിക്കാത്തതാണ് വെള്ളം കെട്ടിനിൽക്കാൻ കാരണം. മുമ്പ് റോഡിന് സമീപത്തെ സ്വകാര്യ പുരയിടത്തിലേക്ക് വെള്ളം ഒഴുകിപ്പോകുമായിരുന്നു. ഇവിടെ മതിൽ കെട്ടി അടച്ചതോടെ വെള്ളം റോഡിൽ കെട്ടിനിൽക്കുകയാണ്. ഇതുവഴി കാൽ നട പോലും അസാധ്യമാണ്. വെടിവച്ചാൻകോവിൽ ജങ്ഷനിലും റോഡ് തകർന്ന് വെള്ളക്കെട്ടുണ്ട്. ഇവിടെ ഓട നിർമിച്ച് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.