പട്ടികജാതി അതിക്രമം തടയൽ ഒമ്പതാം ഷെഡ്യൂളിൽ ഉൾ​െപ്പടുത്തണം

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമം ഭരണഘടനയിെല ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തയാറാവണമെന്നും ഇതുസംബന്ധിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും രണ്ടുലക്ഷം പേരുടെ ഭീമ ഒപ്പുശേഖരണം നൽകാനും സാധുജനപരിഷത്ത് സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. യോഗത്തിൽ ടി. ജയകുമാരി അധ്യക്ഷതവഹിച്ചു. രാംദാസ് വേങ്ങേരി, വിജയൻ ജഗതി, ആർ. ബാബു, സുശീല കരുനാഗപ്പള്ളി, രാജൻ പേയാട്, എം. തുളസീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.