മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ലാറ്റ് പദ്ധതിയിൽനിന്ന് ബീമാപള്ളി നിവാസികളെ ഒഴിവാക്കിയത് പ്രതിഷേധാർഹം ^വെൽഫെയർ പാർട്ടി

മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ലാറ്റ് പദ്ധതിയിൽനിന്ന് ബീമാപള്ളി നിവാസികളെ ഒഴിവാക്കിയത് പ്രതിഷേധാർഹം -വെൽഫെയർ പാർട്ടി തിരുവനന്തപുരം: വലിയതുറയിൽ മത്സ്യത്തൊഴിലാളികൾക്കുവേണ്ടി നിർമിക്കുന്ന ഫ്ലാറ്റ് പദ്ധതിയിൽനിന്ന് ബീമാപള്ളി നിവാസികളെ ഏകപക്ഷീയമായി ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണെന്നും ബീമാപള്ളി നിവാസികളെ കൂടി ഉൾപ്പെടുത്തി പദ്ധതി പൂർത്തീകരിക്കണമെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് എൻ.എം. അൻസാരി ആവശ്യപ്പെട്ടു. കഴിഞ്ഞ ഓഖി ദുരന്തത്തിലും അതിനുശേഷമുണ്ടായ കടലാക്രമണങ്ങളിലും വീടുകൾ തകർന്ന ബീമാപള്ളി പ്രദേശത്തെ മത്സ‍്യത്തൊഴിലാളികളിൽനിന്ന് അപേക്ഷ സ്വീകരിക്കുകയും പദ്ധതി പൂർത്തിയാകുന്ന ഘട്ടത്തിൽ ബീമാപള്ളി നിവാസികളെ ഒഴിവാക്കുകയും ചെയ്തത് വിവേചനമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.