കാടി​െൻറ മക്കള്‍ക്കൊപ്പം വിസ്മയം പെയ്യിച്ച്​ മുതുകാട്

പെരിങ്ങമ്മല: ദൈന്യത നിറഞ്ഞ കണ്ണുകളില്‍ വിസ്മയത്തി​െൻറ പ്രഭ ചൊരിഞ്ഞ് മുതുകാടി​െൻറ മാജിക് ഈയ്യക്കോട് ആദിവാസി ഊരുകൂട്ടത്തിന് ആവേശമായി. കാണികളില്‍നിന്ന് വേദിയിലെത്തിയ ലക്ഷ്മി എന്ന പെണ്‍കുട്ടിയുടെ മനസ്സ് വായിച്ചാണ് മുതുകാട് സദസ്സിനെ ഒന്നടങ്കം അമ്പരപ്പിച്ചത്. കടയ്ക്കല്‍ ചൈതന്യദീപം ചാരിറ്റബിള്‍ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ കാമ്പയിന്‍ ഉദ്ഘാടന വേദിയിലായിരുന്നു മാജിക് അവതരണം. ചൈതന്യദീപം ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് പ്രസിഡൻറ് ഷെജിന്‍ എസ്. വൈദ്യന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ അസീം പള്ളിവിള, വാമനപുരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ഹരിനാഥ്, എസ്.ടി പ്രമോട്ടര്‍ അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലത്തീഫ് സ്വാഗതവും ചൈതന്യദീപം ട്രഷറര്‍ റസിയാബീഗം നന്ദിയും പറഞ്ഞു. photo file name: final.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.