വിദേശത്ത് പഠനം: ബിനേഷ് ബാലന് 29.92 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: വിദേശത്ത് പഠനം നടത്തുന്നതിന് കാസർകോട് ജില്ലയിലെ പട്ടികവർഗ മാവിലൻ വിഭാഗത്തിൽപെട്ട ബിനേഷ് ബാലന് 29.92 ലക്ഷം രൂപ അനുവദിച്ചു. അയർലൻഡിലെ ട്രിനിറ്റി കോളജ് ഡബ്ലിൻ എന്ന സ്ഥാപനത്തിൽ 'ഇൻ റേസ് എത്നിസിറ്റി കോൺഫ്ലിക്ട്' എന്ന വിഷയത്തിൽ 2018 സെപ്റ്റംബറിൽ എം.ഫില്ലിന് ചേരുന്നതിനാണ് തുക അനുവദിച്ചത്. നേരത്തേ തുക അനുവദിക്കുന്നതിന് പട്ടികവർഗ വകുപ്പ് തടസ്സം സൃഷ്ടിച്ചത് വിവാദമായിരുന്നു. മന്ത്രി എ.കെ. ബാലൻ ഇടപെട്ടാണ് ഒടുവിൽ 27 ലക്ഷം നൽകാൻ പട്ടികവർഗ വകുപ്പ് ഉത്തരവിട്ടത്. എന്നാൽ, കേന്ദ്ര സർക്കാറി​െൻറ നാഷനൽ സ്കോളർഷിപ് ലഭിച്ചതിനാൽ സംസ്ഥാന സർക്കാർ 1.82 ലക്ഷം മാത്രമേ അനുവദിച്ചുള്ളൂ. ഈ സാഹചര്യത്തിലാണ് 29.92 ലക്ഷം അനുവദിക്കാൻ ഉത്തരവായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.