തനത്​ അറിവുകളുടെ പ്രകടനമായി കരകൗശല മേള

തിരുവനന്തപുരം: കരകൗശല വിസ്മയങ്ങളുടെ പ്രദർശനവും വിപണനവുമായി വി.ജെ.ടി ഹാളിലെ അഖിലേന്ത്യ കരകൗശല മേള ജനശ്രദ്ധ പിടിച്ചുപറ്റുന്നു. പരമ്പരാഗതമായി കൈമാറിവരുന്ന തനത് അറിവുകൾ പുതുതലമുറക്കും കൈമോശം വന്നിട്ടില്ലെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഇവിടത്തെ ഓരോ സ്റ്റാളും. കേരളത്തി​െൻറയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആകർഷകമായ തുണിത്തരങ്ങൾ, ശിൽപങ്ങൾ, ഛായാചിത്രങ്ങൾ, ടെറോക്കോട്ട, മുളയുൽപന്നങ്ങൾ, കളിക്കോപ്പുകൾ സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് സുരഭി കേരള സ്റ്റേറ്റ് ക്രാഫ്റ്റ് അപ്പക്സ് കോഓപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. എഴുത്തോലയിൽ ആലേഖനം ചെയ്ത ബുദ്ധ​െൻറയും യേശുവി​െൻറയും ചരിത്ര സംഭവങ്ങൾ, കൃഷ്ണലീല, രാമായണം തുടങ്ങിയവ ഉൾക്കൊള്ളുന്ന ഒഡിഷയിൽനിന്നുള്ള പ്രദർശനം കൗതുകമുണർത്തുന്നു. 'സൗര' ഗോത്രവർഗത്തി​െൻറ കലാസൃഷ്ടികളും ഇവിടെ കാണാം. രാജസ്ഥാനിലെയും പശ്ചിമബംഗാളിലെയും കൈത്തറി വസ്ത്രങ്ങൾ, കർണാടകയിലെ ചിന്നപ്പട്ടണത്തുനിന്നുമുള്ള കളിക്കോപ്പകൾ, തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ചിത്രത്തുന്നലുകളുള്ള അലങ്കാരവസ്തുക്കളും തുണിത്തരങ്ങളും ഉത്തർപ്രദേശിൽനിന്നുള്ള വ്യത്യസ്ത തടികളിൽ തീർത്ത ശിൽപങ്ങൾ, രാജസ്ഥാൻ, ഹൈദരാബാദ് എന്നിവിടങ്ങളിലെ വൈവിധ്യമാർന്ന ആഭരണങ്ങൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധി സ്റ്റാളുകളാണുള്ളത്. ഇതിനിടെ ഒട്ടും നിറം മങ്ങാതെ കേരളത്തി​െൻറ പൈതൃകമുണർത്തുന്ന പ്രദർശനവുമുണ്ട്. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനവും വിൽപനയും. ഈ മാസം 20ന് ആരംഭിച്ച മേള തിങ്കളാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.