യു.എ.പി.എയിൽ കുടുക്കിയ നദീറിനെ 'സഖാവ്​' എന്ന്​ വിശേഷിപ്പിച്ച്​ എം.എ. ബേബി

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ യു.എ.പി.എ ചുമത്തി പീഡിപ്പിച്ച നദീറിനെ 'സഖാവ്' എന്ന് വിശേഷിപ്പിച്ചും കരിനിയമത്തിനെതിരായ നിലപാട് ആവർത്തിച്ചും സി.പി.എം േപാളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. കണ്ണൂർ ആറളം പൊലീസ് സ്റ്റേഷനിൽ യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ് നദീറിനെ ചേർത്തുപിടിച്ച് േബബി േഫസ്ബുക്കിൽ പോസ്റ്റിട്ടത്. ''ഒന്നരവർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സുഹൃത്ത് നദിക്ക് കേസിൽ വിജയിക്കാനായത്. കോഴിക്കോട്ടും പരിസരങ്ങളിലും ഇടതുപക്ഷ സാംസ്കാരികപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന മനുഷ്യാവകാശ പ്രവർത്തകനും മാധ്യമപ്രവർത്തകനുമാണ് സഖാവ് നദി'' -പോസ്റ്റിൽ പറയുന്നു. ''പാർട്ടിയും പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളും ഒരു പ്രസ്ഥാനങ്ങളിലും ഇടപെടാത്ത മനുഷ്യരുമെല്ലാം ഒന്നിച്ചുനിന്ന് പോരാടിയതി​െൻറ ഫലമാണ് നദിക്ക് ലഭിച്ച നീതി. അനീതിക്കെതിരെ ശബ്ദിക്കുന്ന യുവാക്കളെ യു.എ.പി.എ പ്രകാരം തീവ്രവാദിയും മാവോവാദിയും ആക്കി ചിത്രീകരിച്ച് വേട്ടയാടുക എന്നത് ആവർത്തിക്കാൻ പാടില്ല'' എന്നു പറഞ്ഞാണ് ബേബി കുറിപ്പ് അവസാനിപ്പിക്കുന്നത്. ബേബിയുടെ കുറിപ്പിനടിയിൽതന്നെ 'ലാൽസലാം സഖാേവ' എന്ന് നദീർ മറുപടിയും കുറിച്ചു. എന്നാൽ നദീറിന് പിന്തുണ നൽകിയ ബേബിയുടെ എഫ്.ബി അക്കൗണ്ട് പൂട്ടിക്കാൻ 'മാസ് റിപ്പോർട്ട്' ചെയ്യാൻ സഖാക്കൾ സഹായിക്കണമെന്ന അഭ്യർഥന അടക്കം ട്രോൾപ്രവാഹമാണ്. ''പാർട്ടിയുടെ പി.ബി മെംബർ ആയാൽ മതി, ആ ഇടപെടൽ മതി, ഫേസ്ബുക്ക് വേണ്ട... സഹായിക്കണം... അദ്ദേഹത്തിെന രക്ഷിക്കാൻ വേണ്ടിയാണ്, ഇല്ലേൽ ദുരന്തനിവാരണ സമിതിക്ക് പോലും രക്ഷിക്കാനാവില്ല'' എന്നാണ് പ്രതികരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.