നിപ: വ്യാജ സന്ദേശം പ്രചരിപ്പിച്ചാൽ ക്രിമിനൽ കേസ്​ ^ഡി.ജി.പി

നിപ: വ്യാജ സന്ദേശം പ്രചരിപ്പിച്ചാൽ ക്രിമിനൽ കേസ് -ഡി.ജി.പി തിരുവനന്തപുരം: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആളുകളെ പരിഭ്രാന്തരാക്കും വിധം സമൂഹമാധ്യമങ്ങളിൽ തെറ്റായ സന്ദേശങ്ങൾ തയാറാക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ ക്രിമിനൽ ചട്ടപ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങൾ തയാറാക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേരളത്തിലേക്ക് വരരുതെന്നും ഇന്നാട്ടുകാരെ മറ്റ് സ്ഥലങ്ങളിൽ പ്രവേശിപ്പിക്കരുതെന്നും സാമീപ്യം പുലർത്തരുതെന്നുമടക്കം ഉള്ളടക്കങ്ങളിലായി നിരവധി വ്യാജ സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇവ ആളുകൾക്കിടയിൽ ഭീതി പരക്കാൻ ഇടയാക്കിയിട്ടുണ്ട്. ഇത്തരത്തിൽ നിർദേശങ്ങളോ മുന്നറിയിപ്പുകളോ ഒരു ഒൗദ്യോഗിക ഏജൻസിയും ഇതുവരെ നൽകിയിട്ടില്ലെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.