യു.ഡി.എഫ്​ അനുകൂല തീരുമാനത്തിനു പിന്നിൽ ജോസഫ്​

തിരുവനന്തപുരം: ചെങ്ങന്നൂരിൽ കേരള കോൺഗ്രസ്-എം യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചതിനുപിന്നിൽ ജോസഫ് ഗ്രൂപ്പി​െൻറ കടുത്ത നിലപാട്. ഇടതു മുന്നണിയുടെ ഭാഗമാകാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ നടത്തിയ നീക്കത്തിന് തുടക്കം മുതൽ പി.ജെ. ജോസഫി​െൻറ നേതൃത്വത്തിലുള്ള പഴയ 'ജെ'ക്കാർ അനുകൂലമായിരുന്നില്ല. ചെങ്ങന്നൂരിൽ യു.ഡി.എഫിന് പിന്തുണ, അല്ലെങ്കിൽ മനഃസാക്ഷി വോട്ട്...അല്ലാത്ത പക്ഷം പാർട്ടി പിളരുമെന്ന ഘട്ടത്തിലാണ് കെ.എം. മാണിക്ക് ഇൗ തീരുമാനമെടുക്കേണ്ടിവന്നത്. പാർട്ടി പിളരുന്നതിനോട് മാണിക്ക് യോജിപ്പില്ലെന്നുമാത്രമല്ല, പിളർത്തിയാൽതന്നെ പഴയ മാണി ഗ്രൂപ്പുകാർ എല്ലാവരും ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനില്ല. മുതിർന്ന എം.എൽ.എമാർ അടക്കം ഇടതു മുന്നണിയിലേക്കാണെങ്കിൽ ഒപ്പമുണ്ടാകില്ലെന്ന് പറഞ്ഞതായാണ് വിവരം. ഇടതു മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചാൽതന്നെ ഘടകകക്ഷിയാക്കുമെന്ന ഉറപ്പില്ലെന്നതും മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് നേതാക്കൾ വീട്ടിലെത്തി സഹായം തേടിയെന്നത് മാണിക്ക് പിടിവള്ളിയായി. ചെങ്ങന്നൂരിൽ തനിച്ചായിരിക്കും പ്രചാരണം. മുന്നണി പ്രവേശനം സംബന്ധിച്ച് തൽക്കാലം ചർച്ച വേണ്ടെന്നാണ് നിലപാട്. എന്നാൽ, ഇപ്പോഴത്തെ തീരുമാനത്തിൽ ജോസ് കെ. മാണി തൃപ്തനല്ല. ഇന്നലെ ഉപസമിതി യോഗത്തിൽ ഏറ്റവും അവസാനം എത്തിയതും ജോസ് കെ. മാണിയാണ്. എം.ജെ.ബാബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.