പ്രധാനമന്ത്രി ആര്‍.എസ്.എസി​െൻറ തടവറയിൽ ^കൊടിക്കുന്നിൽ

പ്രധാനമന്ത്രി ആര്‍.എസ്.എസി​െൻറ തടവറയിൽ -കൊടിക്കുന്നിൽ കൊല്ലം: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ദലിത് ദമ്പതികളെ ദാരുണമായി മർദിക്കുകയും യുവാവിനെ തല്ലിക്കൊല്ലുകയും ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദലിതര്‍ക്ക് സുരക്ഷിതത്വമില്ലെന്നതി​െൻറ അവസാനത്തെ ഉദാഹരണമാണ് രാജ്‌കോട്ട് സംഭവം. പ്രധാനമന്ത്രി മൗനം പാലിക്കുന്നത് അദ്ദേഹം ആര്‍.എസ്.എസി​െൻറ തടവറയിലായതിനാലാണെന്നും ഇതു രാജ്യത്ത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കൊടിക്കുന്നില്‍ മുന്നറിയിപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.