പൊലീസ് സഹൃദ ബോധവത്കരണ ക്ലാസ്

വർക്കല: പാളയംകുന്ന് കുന്നുവിള കോളനിയിൽ പൊലീസ് സൗഹൃദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മദ്യത്തിനും ലഹരി വസ്തുക്കൾക്കും എതിരെയുള്ള ബോധവത്കരണ പരിപാടി ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നിർധനരായ 50 കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. അയണിവിള ശശി അധ്യക്ഷതവഹിച്ചു. അയിരൂർ എസ്.ഐ ബിജുകുമാർ നിയമ ബോധവത്കരണ ക്ലാെസടുത്തു. ആർ. വാസുദേവൻ, മധു, ശശി കാഞ്ചാംപൊഴിക്കൽ, തോളൂർ രാജഗോപാലൻ, രാജൻ ഹാപ്പിലാൻഡ്, വലിയ തമ്പി, ബിജു, തമ്പി എന്നിവർ സംസാരിച്ചു. ആർ. വാസുദേവൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.