നിർമാണത്തിനിടെ കോൺക്രീറ്റ് സ്ലാബ് പൊളിഞ്ഞുവീണു

പാലോട്: ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന പാലോട് ടൗൺ സൗന്ദര്യവത്കരണപദ്ധതിയിൽ കുശവൂർ തോടിന് മീതേ നിർമാണം ആരംഭിച്ച കോൺക്രീറ്റ് സ്ലാബ് പൊളിഞ്ഞുവീണു. കോൺക്രീറ്റ് ചെയ്യാൻ തയാറാക്കിയ പലകത്തട്ടിന് ബലം നൽകിയിരുന്ന തൂണുകൾ ഇളകിയതാണ് നിർമാണത്തിനിടെ സ്ലാബ് തകർന്നു വീഴാൻ കാരണം. തൊഴിലാളികൾ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു. തട്ടിലെ കോൺക്രീറ്റ് വെള്ളത്തിൽ ഒഴുക്കിയശേഷം െക്രയിനി​െൻറ സഹായത്തോടെ വാർക്ക കമ്പി ഉയർത്തിമാറ്റി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. 50 ലക്ഷം ചെലവിട്ട് റോഡരികിലെ തോടിന് മേൽമൂടി ഒരുക്കി ടൈൽ പാകി നടപ്പാതയും ബസ് കാത്തിരിപ്പ് കേന്ദ്രവും അടക്കം നിർമിക്കുന്നതാണ് പദ്ധതി. ഇതിനുമുകളിൽ വിളക്കുമരങ്ങളും നാട്ടും. അതേസമയം കോൺക്രീറ്റിങ്ങിനായി തട്ടിനുമീതേ കമ്പി പാകിയതിലുൾപ്പെടെ അപാകതയുണ്ടെന്നും ഉദ്യോഗസ്ഥരുടെ മേൽനോട്ടം കുറവായിരുന്നുവെന്നും ആക്ഷേപമുണ്ട്. റെഡിമിക്സ് ഉപയോഗിച്ച് രാവിലെ ആരംഭിച്ച പണിയാണ് തട്ട് തകർന്നതിനെതുടർന്ന് ഉച്ചയോടെ നിലച്ചത്. തട്ട് ഉറപ്പിച്ചതിലെ പാളിച്ചയാണ് പണി തടസ്സപ്പെടാൻ കാരണമെന്നും പദ്ധതി മാതൃകാപരമാണെന്നുമാണ് ജില്ലാപഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തി​െൻറ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.