ആർ.പി.എല്ലിലെ തൊഴിലാളികളുടെ ജീവിതസാഹചര്യം നേരിട്ടറിയാൻ മന്ത്രി എത്തുന്നു

പുനലൂർ: തോട്ടം തൊഴിലാളികളുടെ ജീവിതസാഹചര്യം നേരിട്ടറിയാൻ വ്യാഴാഴ്ച തൊഴിൽമന്ത്രി എത്തുന്നു. റീഹാബിലിറ്റേഷൻ പ്ലാേൻറഷൻ ലിമിറ്റഡി​െൻറ (ആർ.പി.എൽ) അയിരനല്ലൂർ, കുളത്തൂപ്പുഴ എസ്റ്റേറ്റുകൾ മന്ത്രി ടി.പി. രാമകൃഷ്ണൻ സന്ദർശിക്കും. 'തൊഴിലാളികൾക്കൊപ്പം ഒരു ദിനം' പദ്ധതിക്ക് തുടക്കമിടുന്നതി​െൻറ ഭാഗമാണിത്. ബുധനാഴ്ച വൈകീട്ടോടെയെത്തുന്ന മന്ത്രി രാത്രി എസ്റ്റേറ്റിൽ തങ്ങും. തൊഴിലാളിലയങ്ങളിലെ സന്ദർശനം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തുടങ്ങും. കുളത്തൂപ്പുഴ ഫാക്ടറി സന്ദർശിച്ചശേഷം അയിരനല്ലൂർ എസ്റ്റേറ്റിലെത്തി തൊഴിലാളികളിൽ നിന്ന് പരാതികളും നിർദേശങ്ങളും നേരിട്ട് സ്വീകരിക്കും. തൊഴിലാളികൾക്കുള്ള ഭവനപദ്ധതിക്ക് പരിഗണിക്കുന്ന സ്ഥലവും സന്ദർശിക്കും. ആർ.പി.എല്ലിൽ റബർകൃഷിക്ക് അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി തൈ നടും. കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ ആർ.പി.എല്ലിൽ നട്ട കശുമാവ് തൈകളുടെ പരിപാലനവും മന്ത്രി നേരിട്ട് വിലയിരുത്തും. ഉച്ചക്കുശേഷം കൂവക്കാട് സ്കൂളിൽ തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കും. ഓഖി ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഓട്ടോക്ക് മുകളിൽ മരം വീണ് മരിച്ച തൊഴിലാളി വിശ്വനാഥ​െൻറ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം കൈമാറും. മന്ത്രി കെ. രാജുവും കൂടെയുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.