ഓയൂർ–കൊട്ടാരക്കര റൂട്ടിൽ ടിപ്പർലോറികളുടെ മരണപ്പാച്ചിൽ; അധികൃതർ മൗനത്തിൽ

വെളിയം: ഓയൂർ-കൊട്ടാരക്കര റൂട്ടിൽ ടിപ്പർലോറികളുടെ മരണപ്പാച്ചിൽ പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കൊട്ടാരക്കര താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ടിപ്പറുകൾ മണ്ണും പാറയുമായി അമിതവേഗത്തിലാണ് പോകുന്നത്. ഈ റൂട്ടിൽ ടിപ്പറുകളുടെ അമിതവേഗത്തിൽ നിരവധി അപകടങ്ങളാണ് രണ്ടു മാസത്തിനിടെ ഉണ്ടായത്. സ്കൂൾ തുറക്കുന്നതിന് മുമ്പ് ടിപ്പറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ വൻ ദുരന്തമാണ് ഉണ്ടാവുകെയന്ന് നാട്ടുകാർ പറയുന്നു. ടിപ്പറുകളിൽ വേഗപ്പൂട്ട് ഘടിപ്പിക്കണമെന്ന ഹൈകോടതിയുടെ നിയമം അനുസരിക്കാത്ത വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടി എടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. പൊലീസുകാരെ കബളിപ്പിക്കുന്നതിനായി ടിപ്പർലോറികൾ അമിതവേഗത്തിലും ചിലപ്രദേശങ്ങളിൽ ഇടുങ്ങിയ റോഡുകളിലൂടെയുമാണ് കടന്നുപോകുന്നത്. ഇതും അപകടസാധ്യത വർധിക്കുന്നുണ്ട്. താലൂക്കി​െൻറ വിവിധ ഭാഗങ്ങളിൽ പെർമിറ്റില്ലാതെ പോകുന്ന ടിപ്പർലോറികളെ പിടികൂടാൻ പൊലീസോ റവന്യൂ അധികൃതരോ തയാറാവുന്നില്ല. ഇത് മണ്ണ് മാഫിയകൾക്ക് കൂടുതൽ ലോറികൾ നിരത്തിലിറക്കാൻ സഹായകമാവുന്നു. ടിപ്പർലോറികളുടെ മരണപ്പാച്ചിലിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.