ജില്ലകളിൽ പ്രതിരോധം ഉൗർജിതമാക്കാൻ നിർദേശം

ദ്രുതകര്‍മസേനയും യോഗം ചേർന്നു തിരുവനന്തപുരം: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് നിർദേശിച്ചു. രോഗ നിരീക്ഷണം കര്‍ശനമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കലക്ടര്‍മാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിവരുമായി ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ ജില്ലകളിലെ സ്ഥിതി അവലോകനം ചെയ്തു. കോഴിക്കോടിനൊപ്പം മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ദ്രുതകര്‍മസേനയും ഇതുസംബന്ധിച്ച് അവലോകന യോഗം ചേര്‍ന്നു. രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാന്‍ ആവശ്യമായ ലഘുലേഖ അച്ചടിച്ച് വിതരണം ചെയ്യും. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അക്കാര്യം സംസ്ഥാന നിരീക്ഷണ കേന്ദ്രത്തെ അറിയിക്കണം. സംസ്ഥാന മിഷന്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ (പൊതുജനാരോഗ്യം) ഉള്‍പ്പെടെ നാലംഗ സംഘം ചൊവ്വാഴ്ച കോഴിക്കോട് സന്ദര്‍ശിക്കും. രോഗവ്യാപനം തടയുന്നതിന് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ രോഗസാധ്യത കുടുതലുള്ള സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാനും തീരുമാനമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.