അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് രാജ്യം ഭരിക്കും^- എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് രാജ്യം ഭരിക്കും- എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ചാത്തന്നൂര്‍: കര്‍ണാടകയില്‍ ഗവര്‍ണറെ ഉപയോഗിച്ച് ബി.ജെ.പി നടത്തിയ നാടകം പൊളിഞ്ഞതോടെ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് രാജ്യം ഭരിക്കുമെന്ന് തെളിഞ്ഞതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഇന്ത്യന്‍ ജനാധിപത്യത്തി​െൻറയും ഭരണഘടനയുടെയും അന്തഃസത്ത പണത്തിന് മുന്നില്‍ പരാജയപ്പെടാതിരിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കം രാജ്യത്ത് ജനാധിപത്യം അപായപ്പെടുത്താന്‍ ബി.ജെ.പിയെ അനുവദിക്കിെല്ലന്നതിനുള്ള മുന്നറിയിപ്പാണ്. മുഖ്യശത്രു ബി.ജെ.പി ആണെന്ന് മനസ്സിലാക്കാനുള്ള വിവേകം കേരളത്തിലെ സി.പി.എം നേതാക്കള്‍ കാട്ടണം. ബി.ജെ.പിയും സി.പി.എമ്മും ഒരു നാണയത്തി​െൻറ രണ്ട് വശങ്ങളാണ്. രാജ്യത്തെ വന്‍കിട കോര്‍പറേറ്റുകളെക്കാള്‍ ആസ്തി ഈ രണ്ട് പാര്‍ട്ടികള്‍ക്കും ഉണ്ടെന്ന് പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ചാത്തന്നൂര്‍ വടക്ക് ഡിവിഷനില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി ആര്‍. രമ്യാ റാണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ കോണ്‍ഗ്രസ് ചാത്തന്നൂര്‍ ബ്ലോക്ക് പ്രസിഡൻറ് ചാത്തന്നൂര്‍ മുരളി അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജന. സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍, കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാന്‍, മുന്‍ ഡി.സി.സി പ്രസിഡൻറ് ഡോ. ജി. പ്രതാപവര്‍മ തമ്പാന്‍, നേതാക്കളായ നെടുങ്ങോലം രഘു, തമ്പി പുന്നത്താനം, എസ്. വിപിനചന്ദ്രന്‍, റഹീം ശീമാട്ടി, രാജേന്ദ്രപ്രസാദ്, പരവൂര്‍ രമണന്‍, ചാക്കോ, എസ്. ശ്രീലാല്‍, എന്‍. ഉണ്ണികൃഷ്ണന്‍, സുഭാഷ് പുളിക്കല്‍, സിസിലി സ്റ്റീഫന്‍, ആര്‍. രമ്യാറാണി, സജ്മാ ഷാനവാസ് എന്നിവര്‍ സംസാരിച്ചു. ജോണ്‍ എബ്രഹാം സ്വാഗതവും എന്‍. സഹദേവന്‍ നന്ദിയും പറഞ്ഞു. ചാത്തന്നൂര്‍ മുരളി ചെയര്‍മാനും കെ. ചാക്കോ ജന. കണ്‍വീനറുമായി 101 അംഗ ഇലക്ഷന്‍ കമ്മിറ്റിയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.