ഭിന്നശേഷിക്കാരിയായ യുവതിയുടെ സംരക്ഷണം അഭയകേന്ദ്രം ഏറ്റെടുത്തു

കണ്ണനല്ലൂർ: മാതാവ് മരിച്ചതിനെ തുടർന്ന് സംരക്ഷിക്കാനാളില്ലാതെ വലഞ്ഞ പെരുമ്പുഴ സ്വദേശിയും ഭിന്നശേഷിക്കാരിയുമായ യുവതിയുടെ സംരക്ഷണം നെടുമ്പന നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. അസുഖബാധിതനായ പിതാവിന് മകളെ സംരക്ഷിക്കാൻ കഴിയാതെ വന്നതോടെയാണ് പൊതുപ്രവർത്തകരും ജമാഅത്ത് ഭാരവാഹികളും നവജീവൻ അഭയ കേന്ദ്രവുമായി ബന്ധപ്പെട്ടത്. കുരീപ്പള്ളി ഹൽഖാ നാസിം അബ്ദുൽ റഷീദ്, പുനുക്കന്നൂർ ജമാഅത്ത് ജോയൻറ് സെക്രട്ടറി അൻസാർ, പെരുമ്പുഴ മുസ്ലിം ജമാഅത്ത് പ്രസിഡൻറ് അലി അക്ബർ, കണ്ണനല്ലൂർ ഹുദാ മസ്ജിദ് ഇമാം ഷിബിനുദ്ദീൻ, ഹൽഖാ അംഗം സൈഫുദീൻ, നവജീവൻ അഭയകേന്ദ്രം െറസിഡൻഷ്യൽ മാനേജർ സാജിദ് എന്നിവർ ഏറ്റെടുക്കൽ ചടങ്ങിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.