ശ്രീനാരായണ ദർശനങ്ങളുടെ കാലികപ്രസക്തി വർധിക്കുന്നു -^സ്വാമി -ഋതംബരാനന്ദ

ശ്രീനാരായണ ദർശനങ്ങളുടെ കാലികപ്രസക്തി വർധിക്കുന്നു --സ്വാമി -ഋതംബരാനന്ദ കരുനാഗപ്പള്ളി: ശ്രീനാരായണ ദർശനങ്ങളുടെ പ്രസക്തി വർധിച്ചുവരികയാണെന്ന് ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ. ഗുരു പ്രചാരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.കെ. കുമാരൻ സ്മാരക ഗുരുധർമ പ്രചാരകസഭ ഹാളിൽ സംഘടിപ്പിച്ച ധർമമീമാംസ പരിഷത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീ നാരായണദർശനങ്ങൾ ശാസ്ത്രത്തിനും യുക്തിക്കും നിരക്കുന്നതരത്തിൽ വിശകലനം ചെയ്യുകയാണ് പരിഷത്തിലൂടെ ഉദ്ദേശിക്കുന്നത്. ധാർമികമായ ചിന്തയും വാക്കും അതിനായി ഏകോപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുധർമ പ്രചാരണസഭ മണ്ഡലം പ്രസിഡൻറ് സൗത്ത് ഇന്ത്യൻ വിനോദ് അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ശ്രീനാരായണദർശനങ്ങളുടെ പ്രചാരകൻ പതിയിൽ പുഷ്പാംഗദനെ ആദരിച്ചു. നിർധനർക്ക് ചികിത്സാ സഹായവും വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും അവാർഡുകളും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.