ഒാഖി ദുരന്തം: ധനസഹായത്തിന്​ ഉത്തരവായി

തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ മത്സ്യബന്ധന ഉപാധികൾ പൂർണമായും നഷ്ടപ്പെട്ട 64 മത്സ്യത്തൊഴിലാളികൾക്ക് 3.08 കോടി രൂപയുടെ ധനസഹായത്തിന് സർക്കാർ ഉത്തരവായി. പുതിയ വള്ളങ്ങളും വലയും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനാണ് തുക. ജില്ലയിലെ ഒമ്പത് മത്സ്യഗ്രാമങ്ങളിലെ പൂർണമായി മത്സ്യബന്ധന യൂനിറ്റുകൾ നഷ്ടപ്പെട്ട 64 മത്സ്യത്തൊഴിലാളികളെയാണ് ധനസഹായത്തിന് തെരഞ്ഞെടുത്തത്. പൊഴിയൂർ നാലുപേർക്കായി 49.17 ലക്ഷം രൂപയും പൂവാറിൽ രണ്ട് പേർക്ക് 15.43 ലക്ഷവും പള്ളത്തെ ഒരാൾക്ക് 3.29 ലക്ഷവും അടിമലത്തുറയിലെ ആറ് പേർക്ക് 23.55 ലക്ഷവും വിഴിഞ്ഞത്തെ 19 പേർക്ക് 83.15 ലക്ഷവും നൽകും. വലിയതുറയിലെ മൂന്ന് പേർക്ക് 11.42 ലക്ഷം, വെട്ടുകാട് മൂന്ന് പേർക്ക് 10.31 ലക്ഷം, പുത്തൻതോപ്പ് ഒരാൾക്ക് 4.01 ലക്ഷം രൂപയും ധനസഹായം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.