മദ്യശാലകളെ പഞ്ചായത്ത്‌ പരിധിയില്‍നിന്ന്‌ മാറ്റിയത്‌ വന്‍ ദുരന്തങ്ങളിലേക്ക്‌ നയിക്കും ^സുധീരന്‍

മദ്യശാലകളെ പഞ്ചായത്ത്‌ പരിധിയില്‍നിന്ന്‌ മാറ്റിയത്‌ വന്‍ ദുരന്തങ്ങളിലേക്ക്‌ നയിക്കും -സുധീരന്‍ നെയ്യാറ്റിന്‍കര: മദ്യശാലകളെ പഞ്ചായത്തി​െൻറ പരിധിയില്‍നിന്ന്‌ മാറ്റിയ സര്‍ക്കാര്‍ നടപടി കേരളത്തെ വന്‍ ദുരന്തങ്ങളിലേക്ക്‌ നയിക്കുമെന്ന്‌ കോൺഗ്രസ് നേതാവ് വി.എം. സുധീരന്‍. പുതിയ മദ്യശാലകള്‍ക്ക്‌ സംസ്‌ഥാനത്ത്‌ അങ്ങോളമിങ്ങോളം നിയമങ്ങള്‍ പാലിക്കാതെ അനുമതി നല്‍കിയതുവഴി വിദ്യാര്‍ഥികള്‍ക്കും യുവാക്കൾക്കും യഥേഷ്‌ടം മദ്യം ലഭിക്കുന്ന സാഹചര്യമുണ്ട്‌. ഇടക്കാലങ്ങളില്‍ നടന്ന ഒട്ടുമിക്ക ക്രിമിനല്‍ കേസുകളിലും മദ്യമാണ്‌ വില്ലനെന്നും അദ്ദേഹം പറഞ്ഞു. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍ സംസ്‌ഥാന നേതൃപഠന ക്യാമ്പ്‌ നെയ്യാറ്റിന്‍കരയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍. എച്ച്‌.എസ്‌.എസ്‌.ടി.എ സംസ്‌ഥാന പ്രസിഡൻറ് എം. രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. സാബു ജി. വര്‍ഗീസ്‌, ഡാനിഷ്‌ ടി.എസ്‌., ഡോ. രാധാമണി നായര്‍, എന്‍. രവികുമാര്‍, ബു. മോഹന്‍ കുമാര്‍, പി. വിന്‍സ​െൻറ്, എ.കെ. അജീബ്‌ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.