സഹകരണ രജിസ്ട്രാറുടെ ഉത്തരവ് പിന്‍വലിക്കണം- ^സഹകരണ ജനാധിപത്യവേദി

സഹകരണ രജിസ്ട്രാറുടെ ഉത്തരവ് പിന്‍വലിക്കണം- -സഹകരണ ജനാധിപത്യവേദി തിരുവനന്തപുരം: പ്രാഥമിക സഹകരണസംഘങ്ങളില്‍നിന്ന് 179 ദിവസത്തില്‍ കൂടുതല്‍ കാലാവധിക്ക് ഡെപ്പോസിറ്റുകള്‍ സ്വീകരിക്കേണ്ടതില്ലെന്ന സഹകരണ രജിസ്ട്രാറുടെ ഉത്തരവ് ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളെ തകര്‍ക്കുന്ന നടപടിയാണെന്നും ഈ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും ഡി.സി.സി ഓഫിസില്‍ ചേര്‍ന്ന സഹകരണ ജനാധിപത്യവേദി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ സഹകരണബാങ്കി​െൻറ നഷ്ടം കുറക്കാന്‍ വേണ്ടിയുള്ള നടപടി മൊത്തം സഹകരണ സ്ഥാപനങ്ങളെയും നഷ്ടത്തിലെത്തിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജനാധിപത്യ വേദി സംസ്ഥാന ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള പറഞ്ഞു. ജില്ലാ ചെയര്‍മാൻ ഇ. ഷംസുദീന്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, വൈസ്പ്രസിഡൻറുമാരായ സോമന്‍കുട്ടി നായര്‍, എം. മുനീര്‍, ട്രഷറര്‍ കെ.വി. അഭിലാഷ്, ഡി.സി.സി ജനറല്‍സെക്രട്ടറിമാരായ എം.ആര്‍. സൈമണ്‍, പി.കെ. സാംദേവ്, സുബ്രഹ്മണ്യപിള്ള, എം. ശ്രീകണ്ഠന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.