'പെരുകുന്ന കുറ്റകൃത്യങ്ങളും പോരാത്ത ശിക്ഷാവിധികളും' ^ചർച്ച സംഘടിപ്പിച്ചു

'പെരുകുന്ന കുറ്റകൃത്യങ്ങളും പോരാത്ത ശിക്ഷാവിധികളും' -ചർച്ച സംഘടിപ്പിച്ചു തോന്നയ്ക്കൽ: കുടവൂർ ധമനം സാഹിത്യ സൗഹൃദ കൂട്ടായ്മയുടെ പ്രതിമാസപരിപാടിയിൽ 'പെരുകുന്ന കുറ്റകൃത്യങ്ങളും പോരാത്ത ശിക്ഷാവിധികളും' എന്ന വിഷയം ചർച്ച ചെയ്തു. കവി പകൽക്കുറി വിശ്വ​െൻറ അധ്യക്ഷതയിൽ റെയ്സ് അക്കാദമി ഹാളിൽ കൂടിയ സമ്മേളനത്തിൽ റിട്ട. വിജിലൻസ് എസ്.പി ആർ. സുകേശൻ മുഖ്യപ്രഭാഷണവും റിട്ട. എസ്.െഎ വി. മോഹനചന്ദ്രൻനായർ വിഷയാവതരണവും ജി. രാജീവ് നിയമാവബോധനവും നടത്തി. ചർച്ചയിൽ കെ. തങ്കപ്പൻ നായർ, സി. രാമകൃഷ്ണൻ നായർ, ചാന്നാങ്കര സലിം, തോന്നയ്ക്കൽ അയ്യപ്പൻ, ശ്രീനി പണിമൂല, തോന്നയ്ക്കൽ ഷംസുദ്ദീൻ, യൂസുഫ് ഇടുപടിക്കൽ, കെ. രതീന്ദ്രൻ, ദിവാകരൻ കോരാണി, എ.എ. ജലീൽ തുടങ്ങിയർ പെങ്കടുത്തു. സെക്രട്ടറി എസ്. അനിരുദ്ധൻ നന്ദി പറഞ്ഞു. റോഡ് ഉപരോധം പാങ്ങോട്: പാങ്ങോട് പഞ്ചായത്തിലെ തകർന്നുപോയ തണ്ണിച്ചാൽ മൂന്നുമുക്ക് റോഡി​െൻറ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പ്രദേശത്തെ എട്ട് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പൂർണമായും ഗതാഗതം തടസ്സപ്പെടുകയും പ്രദേശത്ത് പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം. റജീനയും വാർഡ് അംഗം ഷീജയും സ്ഥലത്തെത്തുകയും പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയും ചെയ്തു. ഉടൻ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് ലഭിച്ചതിനാൽ ഉപേരാധം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.