വായ്​പ തട്ടിപ്പ്​: റോ​േട്ടാമാക്​ ഉടമകൾക്കെതിരെ കുറ്റപത്രം

ന്യൂഡൽഹി: ബാങ്ക് ഒാഫ് ബറോഡയിൽനിന്ന് 456.63 കോടി വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസിൽ പേന നിർമാതാക്കളായ റോേട്ടാമാക് കമ്പനി ഉടമകൾെക്കതിരെ സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചു. മൂന്നുമാസത്തെ അന്വേഷണത്തിനുശേഷം ലക്നോവിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം നൽകിയത്. ഏഴ് െപാതുമേഖല ബാങ്കുകളിൽനിന്ന് റോേട്ടാമാക് കമ്പനി 3690 കോടിയുടെ വായ്പയാണെടുത്തത്. മറ്റ് ബാങ്കുകളിൽനിന്ന് വായ്പയെടുത്ത കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സി.ബി.െഎ വൃത്തങ്ങൾ അറിയിച്ചു. ഇൗ കേസുകളിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. കേസിൽ റോേട്ടാമാക് ചെയർമാൻ വിക്രം കോത്താരി, മകനും കമ്പനി ഡയറക്ടറുമായ രാഹുൽ കോത്താരി, ബാങ്ക് ഒാഫ് ബറോഡ അസിസ്റ്റൻറ് ജനറൽ മാനേജർ എസ്.കെ. ഉപാധ്യായ, സീനിയർ മാനേജർ ഒാംപ്രകാശ് കപൂർ, ബാങ്ക് മാനേജർ ശശി ബിശ്വാസ് എന്നിവരാണ് പ്രതികൾ. വിക്രം കോത്താരിയും മകനും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.