ഇന്ധനവില വർധനയിൽ ഗൂഢാലോചനയെന്ന്​ ചെന്നിത്തല

തിരുവനന്തപുരം: ഇന്ധന വില വീണ്ടും കുതിച്ചുയരുന്നതിന് പിന്നില്‍ ബി.ജെ.പി യും എണ്ണക്കമ്പനികളും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് ഇന്ധനവില സര്‍വകാല െറേക്കാര്‍ഡിലെത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 80 രൂപ കടന്നു. ഡീസലിന് 73 രൂപയിലധികമായി. ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിച്ച് ലാഭം കൊയ്യാന്‍ ബി.ജെ.പി സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ്. ഇതിനു പിന്നില്‍ വലിയ അഴിമതിയുണ്ട്. എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്ന ഇത്തരം വഴിവിട്ട സഹായങ്ങളില്‍നിന്നുലഭിക്കുന്ന കോടിക്കണക്കിന് രൂപയാണ് വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഉപയോഗിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ ആരോപിച്ചു. മുമ്പ് ഇന്ധനവില വര്‍ധിച്ചപ്പോള്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട അധികനികുതി വേണ്ടെന്ന് െവച്ചാണ് കേരളത്തില്‍ ഇന്ധനവില പിടിച്ചുനിര്‍ത്തിയത്. ഇടതു സര്‍ക്കാറാകട്ടെ ബി.ജെ.പി സര്‍ക്കാറിനോടൊപ്പം ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.