​കശുവണ്ടിത്തൊഴിലാളികൾ പട്ടിണിസമരം നടത്തി

കൊല്ലം: കശുവണ്ടി ഫാക്ടറികൾ അടച്ചുപൂട്ടിയിട്ട് രണ്ടുവർഷം കഴിയുന്നുവെന്നും മൂന്ന് ലക്ഷം തൊഴിലാളികൾ പണിയെടുത്തിരുന്ന 750 ൽപരം സ്വകാര്യ ഫാക്ടറികളിൽ അമ്പതിൽ താഴെ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. ഒാൾ കേരള കാഷ്യുനട്ട് ഫാക്ടറി വർക്കേഴ്സ് ഫെഡറേഷ​െൻറ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് പടിക്കൽ നടത്തിയ പട്ടിണിസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ഉടമസ്ഥതയിലുള്ള 40 ഫാക്ടറികളിലായി 18,000 തൊഴിലാളികൾ മാത്രമാണുള്ളത്. ഇവിടെയും തുടർച്ചയായി ജോലിയില്ല. സർക്കാർ രണ്ടാം വാർഷികം ആചരിക്കുേമ്പാഴും കശുവണ്ടി തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ഫിലിപ് കെ. തോമസ് അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ജനറൽ സെക്രട്ടറി സജി ഡി. ആനന്ദ്, പി. പ്രകാശ് ബാബു, കെ.എസ്. വേണുഗോപാൽ, ഇടവനശ്ശേരി സുരേന്ദ്രൻ, ടി.കെ. സുൽഫി, കുരീപ്പുഴ മോഹനൻ, ജി. വേണുഗോപാൽ, വെളിയം ഉദയകുമാർ, കിളികൊല്ലൂർ ശ്രീകണ്ഠൻ, കെ. രാമൻപിള്ള, പി. സുരേഷ്ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.