തേവലക്കര പഞ്ചായത്തിൽ ഭരണപ്രതിസന്ധി ഇല്ലെന്ന് കോൺഗ്രസ്​

ചവറ: യു.ഡി.എഫ് ഭരിക്കുന്ന തേവലക്കര പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡൻറിനെ ചൊല്ലി തർക്കമുണ്ടെന്നും ഭരണപ്രതിസന്ധിയുണ്ടെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി. കോൺഗ്രസ്, കോൺഗ്രസ് വിമത​െൻറയും സി.പി.എം വിമതയുടെയും പിന്തുണയോടെയാണ് ഭരണം നടത്തുന്നതെങ്കിലും ഭരണം അട്ടിമറിക്കാൻ സ്വതന്ത്രർ ശ്രമിക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് പി. ഫിലിപ്, വൈസ് പ്രസിഡൻറ് സി.കെ. രവീന്ദ്രൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭരണപ്രതിസന്ധി എന്ന രീതിയിൽ പുറത്തുവന്ന വാർത്തകൾക്കുപിന്നിൽ ഭരണം അട്ടിമറിക്കാനുള്ള ഇടത് ഗൂഢാലോചനയാണ്. മുൻ ധാരണപ്രകാരം ഭരണത്തിൽ മാറ്റം വരുത്തും. സ്വതന്ത്രനായ രാജേഷിന് പ്രസിഡൻറ് പദവി നൽകുന്നതിന് യു.ഡി.എഫിലോ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിലോ എതിരഭിപ്രായമില്ല. ഡി.സി.സി പ്രസിഡൻറിനും ഇക്കാര്യത്തിൽ മണ്ഡലം കമ്മിറ്റിയുടെ നിലപാടിനോട് യോജിപ്പാണെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.