ബസുകളിൽ മോഷണം നടത്തുന്ന സ്ത്രീകൾ അറസ്​റ്റിൽ

അഞ്ചൽ: ബസ് യാത്രികരുടെ സ്വർണവും പണവും മോഷണം നടത്തിവന്ന രണ്ട് തമിഴ്നാട് സ്വദേശികളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ സുമതി (32), കാളിയമ്മ (39) എന്നിവരാണ് പിടിയിലായത്. ബസിൽ ആയൂരിൽനിന്ന് അഞ്ചലിലേക്ക് വരവെ നിലമേൽ സ്വദേശിയായ സ്ത്രീയുടെ ബാഗിൽനിന്ന് പണം മോഷ്ടിക്കുന്നതിനിടെ അഞ്ചലിൽെവച്ചാണ് ഇരുവരെയും നാട്ടുകാർ പിടികൂടിയത്. തുടർന്ന്, അഞ്ചൽ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഒരാഴ്‌ചയായി അഞ്ചൽ പൊലീസ് പരിധിയിൽ ബസ് യാത്രക്കാരുടെ സ്വർണവും പണവും നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നാല്‌ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.