മലേഷ്യയിൽ നാല് മലയാളി യുവാക്കളുടെ വധശിക്ഷ മരവിപ്പിച്ചു

പത്തനാപുരം: മലേഷ്യയില്‍ ലഹരിമരുന്ന് കേസില്‍ ജയിലിലായ നാല് മലയാളി യുവാക്കളുടെ വധശിക്ഷ രാജാവ് മരവിപ്പിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കേസ് പുനരന്വേഷിക്കാന്‍ പ്രത്യേകം കമീഷനെയും നിയോഗിച്ചു. പത്തനാപുരം പട്ടാഴി രഞ്ജിത്ത് ഭവനില്‍ രഞ്ജിത്ത്, പത്തനംതിട്ട ചിറ്റാര്‍ നീലിപിലാവ് പേഴുംകാട്ടില്‍ സജിത് സദാനന്ദന്‍, ചാത്തന്‍തറ ഇടകടത്തി കുടത്തിങ്കല്‍ എബി അലക്സ്, വര്‍ക്കല വെന്നിക്കോട് പനയൻറകുഴി സുമേഷ് ഭവനില്‍ സുമേഷ് സുധാകരന്‍ എന്നിവരുടെ വധശിക്ഷയാണ് ഇളവ് ചെയ്തത്. 2013 ലായിരുന്നു കേസിനാസ്പദമായ സംഭവം. മലേഷ്യയിലെ മെര്‍ക്കുറി പ്ലാസ്റ്റിക് നിർമാണ കമ്പനിയിലെ തൊഴിലാളികളായിരുന്നു ഇവര്‍. ലഹരിമരുന്നുമായി ബന്ധപ്പെട്ട് പരിശോധന നടക്കുമ്പോള്‍ നാലുപേരും ജോലിയിലുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. മലയാളികള്‍ ഉള്‍പ്പെടെ ഒമ്പത് പേരെയാണ് പിടികൂടിയത്. കേസി​െൻറ വാദത്തിനിടെ മൂന്നുപേരെ വെറുതെ വിട്ടിരുന്നു. ശേഷിച്ച നാലുപേർക്കും ജനുവരി 17 നാണ് മലേഷ്യന്‍ സുപ്രീംകോടതി വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ജനപ്രതിനിധികളും പ്രശ്നത്തില്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് സത്യസായിസേവസംഘം വഴി നടത്തിയ ശ്രമങ്ങളാണ് പ്രശ്നം രാജാവി​െൻറ ശ്രദ്ധയിലെത്തിച്ചത്. അതി​െൻറ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്താന്‍ രാജഭരണാധികാരി ഉത്തരവിട്ടത്. വധശിക്ഷ സ്റ്റേ ചെയ്ത വിവരം സുഹൃത്തുക്കള്‍ വഴിയാണ് അറിഞ്ഞതെന്നും ഔദ്യോഗികമായ അറിയിപ്പ് കിട്ടിയിട്ടില്ലെന്നും രക്ഷാകർത്താക്കള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.