തരിശായി കിടന്ന പാടത്ത് നെൽകൃഷിയുമായി എ.ഐ.വൈ.എഫ്

ഓച്ചിറ: 'കൈകോര്‍ക്കാം നൂറുമേനിക്കായി' പദ്ധതിയുടെ ഭാഗമായി എ.ഐ.വൈ.എഫ് ഓച്ചിറ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍, ഒമ്പത് വര്‍ഷമായി തരിശായി കിടന്ന മഠത്തിക്കാരാഴ്മയിലെ 10 ഏക്കര്‍ ഭൂമിയില്‍ നെൽകൃഷിയിറക്കി. ഉത്സവാന്തരീക്ഷത്തില്‍ നടന്ന വിത്ത് വിതക്കല്‍ ചടങ്ങ് ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആര്‍. സോമന്‍പിള്ള കര്‍ഷകരെ ആദരിച്ചു. ആര്‍. നിധിന്‍ രാജ് അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാസെക്രട്ടറി ജഗത് ജീവന്‍ലാലി, ആര്‍.ഡി. പത്മകുമാര്‍, എസ്. കൃഷ്ണകുമാര്‍, പി.കെ. വാസുദേവന്‍, കെ. നൗഷാദ്, ആര്‍. ബൈജു, എസ്. സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.