ആശുപത്രികളിൽ ​േനാമ്പുതുറയുടെ 'കനിവ്'​ ഒരുക്കി കെ.എം.വൈ.എഫ്

കടയ്ക്കൽ: തെക്കൻ കേരളത്തിലെ പ്രധാന സർക്കാർ ആതുരാലയങ്ങളിൽ നടക്കുന്ന 'കനിവ്' ഇഫ്താർ സംഗമങ്ങൾക്കിടയിൽ വേറിട്ടതാകുന്നു. കെ.എം.വൈ.എഫ് ആണ് രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആശ്വാസകരമായി നോമ്പുതുറ ഒരുക്കുന്നത്. ജാതി മത ഭേദെമന്യേ സകലരും പങ്കാളികളാവുന്ന ആശുപത്രികളിലെ നോമ്പുതുറ സൗഹൃദത്തി​െൻറയും ഒരുമയുടെയും പുതിയ ഏടുകളാണ് കൂട്ടിച്ചേർക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി, ആർ.സി.സി, എസ്.എ.ടി ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കടയ്ക്കൽ, കുന്നത്തൂർ അടക്കമുള്ള താലൂക്കാശുപത്രികൾ എന്നിവിടങ്ങളിലാണ് കെ.എം.വൈ.എഫ് കനിവ് പദ്ധതിയെന്ന പേരിൽ നോമ്പുതുറ ഒരുക്കുന്നത്. കടയ്ക്കൽ താലൂക്കാശുപത്രിയിൽ പദ്ധതിയുടെ ഉദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിച്ചു. കരുണയും സഹാനുഭൂതിയുമാണ് റമദാൻ നൽകുന്ന സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. വിശപ്പും ദാരിദ്ര്യവുമാണ് മനുഷ്യൻ നേരിടുന്ന വലിയ പ്രശ്നമെന്നും അതി​െൻറ കാഠിന്യം വ്രതാനുഷ്ഠാനത്തിലൂടെ ഏവരും അനുഭവിച്ചറിയുന്നതിലൂടെ ദുർബലരെയും കഷ്ടത അനുഭവിക്കുന്നവരെയും സഹായിക്കാനുള്ള മനോഭാവം ഉണ്ടാകുമെന്നും മുല്ലക്കര പറഞ്ഞു. നിസാറുദ്ദീൻ നദ്വി അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ് ആമുഖ പ്രഭാഷണവും കടയ്ക്കൽ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. ബിജു മുഖ്യപ്രഭാഷണവും നടത്തി. മൗലവി ഫൈസൽ ഖാസിമി, എ.എം. യൂസുഫുൽ ഹാദി, അർഷദ് ഖാസിമി, റാഷിദ് പേഴുംമൂട് എന്നിവർ സംസാരിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിൽ ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വിവിധ ഹോസ്പിറ്റലുകളിലെ ഇഫ്താർ സംഗമത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കാളികളാവുന്നത്. കനിവ് പദ്ധതിയുടെ ഭാഗമായി റമദാൻ കിറ്റ്, പെരുന്നാൾ കിറ്റ്, പുതുവസ്ത്രം, ചികിത്സാ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, അവാർഡ് ഫെസ്റ്റ് തുടങ്ങിയ റിലീഫ് പ്രവർത്തനങ്ങളും കെ.എം.വൈ.എഫ് നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.