എൻ.എസ്.എസിനോട്​ പിണറായി സർക്കാറിന്​ അനുകൂല നിലപാട്​ ^ജി. സുകുമാരൻ നായർ

എൻ.എസ്.എസിനോട് പിണറായി സർക്കാറിന് അനുകൂല നിലപാട് -ജി. സുകുമാരൻ നായർ പുനലൂർ: എൻ.എസ്.എസി​െൻറ ആവശ്യങ്ങൾ നടപ്പാക്കുന്നതിൽ പിണറായി സർക്കാറിന് ഒരുമടിയുമില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സാധാരണനിലയിൽ സർക്കാർ മാറുമ്പോൾ നയംമാറുന്നതിനാൽ സമുദായങ്ങളോടുള്ള നിലപാടിലും മാറ്റംവരും. എന്നാൽ, മുഖ്യമന്ത്രി പിണറായിക്ക് എൻ.എസ്.എസി​െൻറ ആവശ്യങ്ങളോട് അനുകൂല നിപലാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം താലൂക്ക് എൻ.എസ്.എസ് കരയോഗ യൂനിയ​െൻറ നേതൃത്വത്തിെല നായർ മഹാസമ്മേളനം പുനലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ രാഷ്ട്രീയപാർട്ടികളോടും ഒരേ സമീപനമാണ്. ആരോടും ശത്രുതയും വെറുപ്പുമില്ല. എൻ.എസ്.എസ് ഏതെങ്കിലും പാർട്ടിക്കോ മതത്തിനോ എതിരല്ല. സംവരണം ഒഴികയുള്ള സമുദായത്തി​െൻറ പൊതുവായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് മറ്റുപലരുമായി സഹകരിക്കുന്നത് ബലഹീനമായി കാണാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നായർ സമുദായം സമദൂരത്തിൽനിന്ന് ശരിദൂരം കണ്ടെത്തണമെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച താലൂക്ക് യൂനിയൻ പ്രസിഡൻറ് ആർ. ബാലകൃഷ്ണപിള്ള പറഞ്ഞു. സമുദായത്തെ ചതിച്ച രാഷ്ട്രീയക്കാർക്ക് ശക്തമായ മറുപടി നൽകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 61 വർഷം താലൂക്ക് യൂനിയൻ പ്രസിഡൻറായിരുന്ന ആർ. ബാലകൃഷ്ണപിള്ളയെ സുകുമാരൻ നായർ പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. യോഗത്തിൽ എൻ.എസ്.എസ് നേതാക്കളായ പായിക്കാട് കേശവപിള്ള, ചിതറ രാധാകൃഷ്ണപിള്ള, ഡോ. ഗോപകുമാർ, കെ.ബി. ഗണേഷ് കുമാർ എം.എൽ.എ, കലഞ്ഞൂർ മധു, മോഹൻദാസ്, ജി. അനിൽകുമാർ, എം.ബി. ഗോപിനാഥപിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.