ഓഖി: കാണാതായ രണ്ടുപേരുടെ കുടുംബങ്ങൾക്ക് 40 ലക്ഷം സഹായം

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ കാണാതായ രണ്ടുപേരുടെ കുടുംബങ്ങൾക്കു കൂടി സർക്കാർ സഹായം. മനോജ്, പൂന്തുറ സെൽവൻ എന്നിവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാറി​െൻറ പ്രത്യേക ഉത്തരവ് പ്രകാരം അനുവദിച്ച 40 ലക്ഷം രൂപയുടെ സഹായം അവരുടെ വസതിയിലെത്തി മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി. വി.എസ്. ശിവകുമാർ എം.എൽ.എ, തിരുവനന്തപുരം തഹസിൽദാർ ജി.കെ. സുരേഷ് കുമാർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അസിസ്റ്റൻറ് കുക്ക്: അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പി​െൻറ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് കുക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10ാം ക്ലാസ് / തത്തുല്യ യോഗ്യത, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ് എന്നീ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ 25നു മുമ്പായി പട്ടികജാതി വികസന ഓഫിസർ, അയ്യങ്കാളി ഭവൻ, കനക നഗർ, കവടിയാർ പി.ഒ, വെള്ളയമ്പലം, തിരുവനന്തപുരം-695 003 വിലാസത്തിൽ അയക്കണം. ഫോൺ: 0471 2737202. സ്റ്റുഡൻറ് കൗൺസിലർ; ഇൻറർവ്യൂ 21 ന് തിരുവനന്തപുരം: പട്ടികവർഗവികസന വകുപ്പി​െൻറ കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, പ്രീമെട്രിക് ഹോസ് റ്റലുകൾ എന്നിവിടങ്ങളിൽ സ്റ്റുഡൻറ് കൗൺസിലർ തസ്തികയിലേയ്ക്ക് അപേക്ഷിച്ചിരുന്നവർക്കായി 21 ന് രാവിലെ 10 ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ ഇൻറർവ്യൂ നടത്തും. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസിൽ എത്തണം. കുക്ക്, വാച്ച്മാൻ, ആയ, ഫുൾടൈം സ്വീപ്പർ നിയമനം: അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: പട്ടികവർഗവികസന വകുപ്പിൻറെ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിനു കീഴിലുള്ള റസിഡൻഷ്യൽ സ്‌കൂൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ കുക്ക്, വാച്ച്മാൻ, ആയ, ഫുൾടൈം സ്വീപ്പർ എന്നിവരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗക്കാർക്കാണ് അവസരം. താൽപ്പര്യമുള്ളവർ അപേക്ഷ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 29 ന് രാവിലെ പത്തിന് നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസിൽ ഇൻറർവ്യൂവിന് എത്തണം. മുമ്പ് അപേക്ഷ നൽകിയവരും ഇൻറർവ്യൂവിന് ഹാജരാകണം. ഫോൺ: 0472 2812557. യോഗ പ്രോഗ്രാം: അപേക്ഷിക്കാം തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സ​െൻററിനു കീഴിലുള്ള എസ്.ആർ-സി കമ്യൂണിറ്റി കോളജ് ജൂലൈയിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 10ാം ക്ലാസാണ് യോഗ്യത. അപേക്ഷാഫോറം നന്ദാവനത്തെ എസ്.ആർ.സി ഓഫിസിൽ ലഭിക്കും. വിശദവിവരം www.src.kerala.gov.in/www.srccc.in എന്നീ വെബ്‌സൈറ്റിലും 0471 2325101 ഫോണിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂൺ 11 നകം നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.