എ.സി.ആര്‍ ലാബിൽ രക്​തഗ്രൂപ് നിര്‍ണയം മാറിയ സംഭവം: ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കെ.എച്ച്.ആര്‍.ഡബ്ല്യു.എസിന് കീഴിലെ എ.സി.ആര്‍ ലാബില്‍ (അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ആൻഡ് റിസര്‍ച് ലബോറട്ടറി) രക്തപരിശോധനയില്‍ വീഴ്ച ഉണ്ടായെന്ന സംഭവത്തില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് എം.ഡിക്ക് മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കി. പട്ടം സ്വദേശിനിയുടെ രക്തപരിശോധനയിലാണ് രക്തഗ്രൂപ് നിർണയം മാറിയത്. എ.സി.ആര്‍ ലാബിലെ ജീവനക്കാരുടെ യോഗ്യതയെപറ്റിയുള്ള ആക്ഷേപവും അന്വേഷിക്കും. ലാബി​െൻറ പ്രവര്‍ത്തനങ്ങള്‍ വളരെ സൂക്ഷ്മതയോടെയും ഗുണമേന്മയോടെയും ചെയ്യേണ്ടതാണ്. അത് രോഗിയുടെ ജീവനുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍തന്നെ പരിശോധനയില്‍ സംഭവിക്കുന്ന ചെറിയ വീഴ്ചപോലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യലാബുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ഫീസാണിവിടെ ഈടാക്കുന്നത്. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന എന്‍.എ.ബി.എച്ച് സര്‍ട്ടിഫിക്കേഷന്‍ തുടര്‍ച്ചയായ മൂന്നാം തവണയും ലഭിച്ച ലാബ് കൂടിയാണ് മെഡിക്കല്‍ കോളജ് എ.സി.ആര്‍.ലാബ്. അതിനാല്‍ ജനങ്ങള്‍ക്ക് മികച്ച ഗുണനിലവാരമുള്ള പരിശോധനാഫലങ്ങള്‍ ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തപാൽ പണിമുടക്ക് 22 മുതൽ തിരുവനന്തപുരം: തപാൽ വകുപ്പിലെ രണ്ടര ലക്ഷത്തിലധികം വരുന്ന ഗ്രാമീണ ഡാക്സേവക് ജീവനക്കാരുടെ വേതനപരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച മുതൽ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. മെച്ചപ്പെട്ട സേവനം, നിയമാനുസൃതമായ ഗ്രാറ്റ്വിറ്റി, പ്രസവാവധി തുടങ്ങിയ ആനുകൂല്യങ്ങൾ ഈ വിഭാഗം ജീവനക്കാർക്ക് അനുവദിക്കണമെന്ന് കമലേഷ്ചന്ദ്ര കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ കേന്ദ്ര ഗവൺമ​െൻറ് അനുവർത്തിക്കുന്ന നിഷേധാത്്മക നയത്തിനെതിരെയാണ് പണിമുടക്ക്. കേരളത്തിലെ മുഴുവൻ തപാൽ, ആർ.എം.എസ്. ഓഫിസുകളും അടച്ചിടുമെന്ന് എൻ.എഫ്.പി.ഇ സംസ്ഥാന കൺവീനർ പി.കെ. മുരളീധരൻ, എഫ്.എൻ.പി.ഒ. സംസ്ഥാന കൺവീനർ ജോൺസൺ ആവോക്കാരൻ എന്നിവർ സംയുക്തപ്രസ്താവനയിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.