മരം മുറിച്ചുമാറ്റിയവർക്കെതിരെ നടപടി സ്വീകരിക്കണം ^-യൂത്ത് കോൺഗ്രസ്

മരം മുറിച്ചുമാറ്റിയവർക്കെതിരെ നടപടി സ്വീകരിക്കണം -യൂത്ത് കോൺഗ്രസ് കുളത്തൂപ്പുഴ: പൊതുജനങ്ങൾക്ക് തണലായി പാതയോരത്ത് നിന്നിരുന്ന മരങ്ങൾ മുറിച്ചുമാറ്റിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്. പഞ്ചായത്ത് കെട്ടിടനിർമാണത്തി​െൻറ മറവിൽ അഞ്ചോളം തണൽമരങ്ങളാണ് മുറിച്ചുമാറ്റിയത്. ഇത്തരത്തിൽ അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റിയ പഞ്ചായത്ത് അധികാരികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സോഷ്യൽ ഫോറസ്ട്രി, പൊതുമരാമത്ത് വിഭാഗം എന്നിവക്ക് പരാതി നൽകുമെന്നും മണ്ഡലം പ്രസിഡൻറ് മുഹമ്മദ് ഫൈസൽ പ്രസ്താവനയിൽ അറിയിച്ചു. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.