പാവങ്ങൾക്ക്​ എന്നും കൈത്താങ്ങാണ്​ മുസ്​ലിം ലീഗി​െൻറ ജീവകാരുണ്യ പ്രവർത്തനങ്ങൾ ^പി.കെ. കുഞ്ഞാലിക്കുട്ടി

പാവങ്ങൾക്ക് എന്നും കൈത്താങ്ങാണ് മുസ്ലിം ലീഗി​െൻറ ജീവകാരുണ്യ പ്രവർത്തനങ്ങൾ -പി.കെ. കുഞ്ഞാലിക്കുട്ടി തിരുവനന്തപുരം: മുസ്ലിം ലീഗി​െൻറ ജീവകാരുണ്യ പ്രവർത്തനങ്ങൾ പാവങ്ങൾക്ക് എന്നും കൈത്താങ്ങാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അഭിപ്രായപ്പെട്ടു. ആദിവാസി മേഖലയിലും കടലോര മേഖലകളിലും വ്യാപകമായ റമദാൻ റിലീഫ് പ്രവർത്തനങ്ങളാണ് ഇക്കുറി മുസ്ലിം ലീഗ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. റമദാൻ റിലീഫ് പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തെരെഞ്ഞടുക്കപ്പെട്ട കാൻസർ രോഗികൾക്ക് ചികിത്സാ ധനസഹായം അദ്ദേഹം വിതരണം ചെയ്തു. മുസ്ലിം ലീഗ് പ്രസിഡൻറ് പ്രഫ. തോന്നയ്ക്കൽ ജമാൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, എസ്.എൻ പുരം നിസാർ, പാച്ചല്ലൂർ നുജുമുദ്ദീൻ, ചാന്നാങ്കര എം.പി കുഞ്ഞ്, എം.എ. കരീം, വിഴിഞ്ഞം റസാഖ്, കരമന മാഹീൻ, എം.കെ.സലീം, മാഹീൻ അബൂബക്കർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കണിയാപുരം ഹലീം സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.