ദമ്പതികളെ വിഷം ഉള്ളില്‍ചെന്ന് അവശനിലയില്‍ കണ്ടെത്തിയ സംഭവം: ഭർത്താവി​െൻറ പരാതിയിൽ ഭാര്യ അറസ്​റ്റില്‍

പേരൂര്‍ക്കട: ദമ്പതികളും മകളും വിഷം ഉള്ളില്‍ചെന്ന് അവശനിലയില്‍ കണ്ടെത്തിയ സംഭവം വഴിത്തിരിവിലേക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവി​െൻറ പരാതിയില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണന്തല നാലാഞ്ചിറ കുരിശടി ജങ്ഷന് സമീപം അശ്വതി ഭവനില്‍ സുമനെയാണ് (49) മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 10നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുരിശടി ജങ്ഷനിലെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ സുമന്‍, ഭര്‍ത്താവ് സതീഷ്‌ കുമാര്‍, മകള്‍ എന്നിവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കനത്ത സാമ്പത്തിക ബാധ്യതയാണ് കുടുംബത്തി​െൻറ ആത്മഹത്യശ്രമത്തിന് പിന്നിലെന്നായിരുന്നു ആദ്യ അഭ്യൂഹം. ഭക്ഷ്യവിഷബാധയാണെന്നും സംശയങ്ങള്‍ ഉയര്‍ന്നു. ഇതിനിടെ സ്വകാര്യ ആശുപത്രിയില്‍ അത്യാസന്നനിലയിലായിരുന്ന സുമന് ബോധം വീണതോടെയാണ് സംഭവത്തി​െൻറ ചുരുളഴിഞ്ഞത്‌. സംഭവെത്തപ്പറ്റി പൊലീസ് പറയുന്നത്: സുമ​െൻറയും മാതാവി​െൻറയും പേരില്‍ ബാങ്കില്‍ എടുത്തിട്ടുള്ള ലോക്കറില്‍ 100 പവനോളം സ്വർണം സൂക്ഷിച്ചിരുന്നു. ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഏജൻറായി ചേര്‍ന്ന സുമന്‍ ടാര്‍ഗറ്റ് തികക്കുന്നതിന് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ബന്ധുക്കൾ അറിയാതെ പണയം വെക്കുകയായിരുന്നു. ഇങ്ങനെ ലഭിച്ച തുക ഉപയോഗിച്ച് ഇവര്‍ നിരവധി ബന്ധുക്കളുടെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തു. എന്നാല്‍, ബന്ധുക്കള്‍ പോളിസി തുകകള്‍ കൃത്യമായി അടയ്ക്കാത്തതിനാല്‍ ഇവയെല്ലാം അസാധുവക്കപ്പെട്ടു. ബാങ്ക് ലോക്കറില്‍ സുമ​െൻറ സഹോദരിയുടെയും ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നു. സഹോദരി സ്വർണം തിരികെ ചോദിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. സ്വർണം മടക്കി നല്‍കിയില്ലെങ്കില്‍ കേസ് കൊടുക്കുമെന്ന് സഹോദരി പറഞ്ഞതോടെ ഇവര്‍ കടുത്ത മാനസികസംഘര്‍ഷത്തിലായി. വിവിധ രോഗങ്ങൾക്ക് ചികിത്സയിലാണ് സുമന്‍. ഇതിനായി ഗുളികകള്‍ കഴിക്കുന്നതു കൂടാതെ ഇന്‍സുലിനും കുത്തിവെക്കുന്നുണ്ട്. ഇവര്‍ ഗുളികകള്‍ അമിതമായ തോതില്‍ ജൂസില്‍ കലര്‍ത്തി മകള്‍ക്കും ഭര്‍ത്താവിനും നല്‍കുകയായിരുന്നു. ജ്യൂസ് കുടിച്ച് അബോധാവസ്ഥയിലായ ഭര്‍ത്താവിനും മകള്‍ക്കും ഇന്‍സുലില്‍ കുത്തിവെച്ചതായും പൊലീസ് പറഞ്ഞു. 11ന് രാവിലെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ ഇവരെ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങള്‍ക്കു ശേഷം അപകടനില തരണം ചെയ്യുകയും ബോധം വീഴുകയും ചെയ്ത സുമന്‍ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് സതീഷ്‌ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സുമനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശനിയാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അവശനിലയിലാണെന്നും ഇവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും നിരീക്ഷിച്ച കോടതി ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും ഉത്തരവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.