കോട്ടൂർ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിൽ പുതിയ അതിഥിയെത്തി

കാട്ടാക്കട: കോട്ടൂർ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിൽ പുതിയൊരു അതിഥി കൂടിയെത്തി. അമ്മ ആന ചരിഞ്ഞതറിയാതെ കൂട്ടം തെറ്റി ചിന്നക്കനാലിൽനിന്ന് ടൗണിലെത്തിയ ആറുമാസം പ്രായമുള്ള കുട്ടിക്കൊമ്പനാണ് ആന പുനരധിവാസകേന്ദ്രത്തിലെത്തിയത്. ഇതോടെ അഞ്ച് കുട്ടിയാനകൾ ഉൾപ്പെടെ കേന്ദ്രത്തിൽ പതിനേഴ് ആനകളായി. കുട്ടിയാനകളെ കാണാനായി നിരവധി സഞ്ചാരികളാണ് കാപ്പുകാട് എത്തുന്നത്. എന്നാൽ, പുതുതായി എത്തിയ കുട്ടിക്കൊമ്പനെ തൽക്കാലം സന്ദർശകരെ കാണാൻ അനുവദിക്കില്ല. പൂർണ ആരോഗ്യമുള്ള കുട്ടിയാന വെറ്ററിനറി ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ്. പരിചരിക്കാനും തീറ്റ നൽകാനും ഡോക്ടർമാരായ ബിയാമോൻ, ജയകുമാർ എന്നിവർക്കൊപ്പം പ്രാവീണ്യം നേടിയ പാപ്പാന്മാരും ഉണ്ട്. ആരോഗ്യക്കുറവ് പരിഹരിക്കാനുള്ള പോഷകാഹാരങ്ങളാണ് ഇപ്പോൾ നൽകുന്നത്. രണ്ടുമാസത്തെ പരിചരണത്തിനുശേഷം മാത്രമേ ഇതിനെ സന്ദർശകർക്ക് കാണാൻ അനുവദിക്കുകയുള്ളൂവെന്ന് റേഞ്ച് ഒാഫിസർ അനിൽകുമാർ പറഞ്ഞു. വേനലവധിക്കാലമായതോടെ ദിനംപ്രതി ആയിരത്തോളം പേരാണ് കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിലെത്തുന്നത്. ആനകളെ കാണാനും അടുത്തറിയാനും ആനകളുടെ നെയ്യാറിലെ കുളിയും ആന ഉൗട്ടലും കാണുന്നതിനുമാണ് സന്ദർശകർ ഏറെയും എത്തുന്നത്. ആനപ്പുറത്തുള്ള സവാരി നിലച്ചിട്ട് വർഷങ്ങൾ കാട്ടാക്കട: അഗസ്ത്യവനത്തി​െൻറ അടിവാരത്ത് നെയ്യാറി​െൻറ തീരത്തുകൂടി സഞ്ചാരികൾക്ക് ഏറെ ഹരം പകർന്നിരുന്ന ആനപ്പുറത്തുള്ള സവാരി നിലച്ചിട്ട് വർഷങ്ങളായി. സവാരി പുനരാരംഭിക്കണമെന്ന നാട്ടുകാരുടെയും സഞ്ചാരികളുടെയും ആവശ്യം അധികൃതർ കേട്ടഭാവമില്ല. പ്രതിദിനം ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചിരുന്ന കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിലിപ്പോൾ വരുമാനം ഇരുപതിനായിരത്തിൽ താഴെയാണ്. ആറ് കൊമ്പൻ ഉൾപ്പെടെ 17 ആനകളാണിവിടെയുള്ളത്. ഇവിടത്തെ നീല ജലാശയവും കാനഭംഗിയും ആസ്വദിക്കാൻ വിദേശികൾ ഉൾപ്പെടെ നിരവധിപേരാണ് എത്തിയിരുന്നത്. സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിച്ചതും ആനപ്പുറത്തുള്ള സവാരിയായിരുന്നു. ജയശ്രീ എന്ന ആനയെയായിരുന്നു സവാരിക്കായി ഉപയോഗിച്ചിരുന്നത്. അനിമൽ വെൽെഫയർ ബോർഡി​െൻറ അനുമതി ഇല്ലാത്തതിനാലാണ് ആനപ്പുറത്തുള്ള സവാരി നിർത്തിെവച്ചതെന്ന് അധികൃതർ പറയുന്നു. കോട്ടൂർ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ഏരിയയിൽ പക്ഷിസങ്കേതവും സ്നേക്ക് പാർക്കും വരുന്നതായുള്ള പ്രഖ്യാപനവും കടലാസിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.