കലക്ടറുടെ പൊതുജന പരാതിപരിഹാര പരിപാടിയിൽ 148 പരാതികൾക്ക് പരിഹാരം

നെടുമങ്ങാട്: കലക്ടർ കെ. വാസുകി നെടുമങ്ങാട് താലൂക്കിൽ നടത്തിയ പൊതുജന പരാതിപരിഹാര അദാലത്തിൽ 148 പരാതികൾക്ക് ഉടനടി പരിഹാരം. ടൗൺ ഹാളിൽ നടന്ന അദാലത്തിൽ ആകെ 396 പരാതികൾ ലഭിച്ചു. വൃദ്ധരായ മാതാപിതാക്കളും രണ്ടു കുട്ടികളുമായി കയറിക്കിടക്കാൻ വീടില്ലാതെ വർഷങ്ങളായി ദുരിതമനുഭവിച്ച പാങ്ങോട് വില്ലേജിലെ ഷീജാ-മധു ദമ്പതികൾക്ക് സ്ഥലം നൽകാൻ കലക്ടർ ഉത്തരവിട്ടു. മറ്റു പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് കൈമാറി. പൊലീസ്, എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ്, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി എന്നിവ ഉൾപ്പടെ നെടുമങ്ങാട് താലൂക്ക് പരിധിയിലുള്ള എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ചായിരുന്നു അദാലത് . വഴിത്തർക്കം, റീസർവേ, പുറമ്പോക്ക് കൈയേറ്റം ഉൾപ്പടെയുള്ള പരാതികളായിരുന്നു ഏറെയും. അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് വി.ആർ. വിനോദ്, നെടുമങ്ങാട് ആർ.ഡി.ഒ ആർ.എസ്. ബൈജു, ഡെപ്യൂട്ടി കലക്ടർ ജോൺ വി. സാമുവൽ, ആർ.ആർ ഡെപ്യൂട്ടി കലക്ടർ ദേവപ്രസാദ്, നെടുമങ്ങാട് തഹസിൽദാർ എം.കെ. അനിൽകുമാർ, ലാൻഡ് റെക്കോഡ്‌സ് തഹസിൽദാർ അനിൽ ജോസ് എന്നിവർ അദാലത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.