കിളിമാനൂര്‍ പഞ്ചായത്ത് പച്ചക്കറി സ്വയംപര്യാപ്തതയിലേക്ക്

കിളിമാനൂര്‍: ആറ്റിങ്ങൽ മണ്ഡലത്തില്‍ ഹരിതകേരളപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ജൈവകാര്‍ഷിക മണ്ഡലം രൂപവത്കരണത്തി​െൻറ ഭാഗമായി കിളിമാനൂര്‍ പഞ്ചായത്തില്‍ സമഗ്ര പച്ചക്കറികൃഷി പദ്ധതി ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ തരിശ്ഭൂമി കളിലും പച്ചക്കറികൃഷി നടത്തുവാനാണ് ലക്ഷ്യമിടുന്നത്. അടുക്കള പച്ചക്കറി തോട്ടങ്ങളും ഒരുക്കും. പച്ചക്കറികൃഷിയില്‍ പഞ്ചായത്തിനെ സ്വയംപര്യാപ്തമാക്കുന്നതി​െൻറ ഭാഗമായി 3800 കുടുംബങ്ങളില്‍ പച്ചക്കറി വിത്ത് വിതരണം ചെയ്തു. ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രാജലക്ഷ്മി അമ്മാള്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ സിന്ധുഭാസ്‌കര്‍, കണ്ണന്‍ എന്നിവർ സംസാരിച്ചു. വിവിധ തലങ്ങളിലെ ജനപ്രതിനിധികളും പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ദേവദാസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.