ചർച്ച സംഘടിപ്പിക്കും

തോന്നയ്ക്കൽ: ധമനം സൗഹൃദ കൂട്ടായ്മ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഞായറാഴ്ച കുടവൂർ റെയ്സ് അക്കാദമി ഹാളിൽ 'പെരുകുന്ന കുറ്റകൃത്യങ്ങളും പോരാത്ത ശിക്ഷാനിധികളും' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കും. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ വി. മോഹനചന്ദ്രൻ നായർ വിഷയാവതരണം നടത്തും. കവി പകൽക്കുറി വിശ്വൻ അധ്യക്ഷതവഹിക്കും. റിട്ട. പൊലീസ് സൂപ്രണ്ട് ആർ. സുകേശൻ മുഖ്യപ്രഭാഷണം നടത്തും. ജി. രാജീവ് നിയമാവബോധനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.