ഔഷധക്കൂട്ടി​െൻറ പെരുമ നഷ്​ടപ്പെടാതെ ചിന്നക്കട ജുമാമസ്ജിദിലെ നോമ്പ് കഞ്ഞി

കൊല്ലം: ഔഷധക്കൂട്ടി​െൻറ പെരുമ നഷ്ടപ്പെടാതെ പ്രിയമേറി ചിന്നക്കട ജുമാമസ്ജിദിലെ നോമ്പ് കഞ്ഞി. ജാതി മത വ്യത്യാസമില്ലാതെ നിരവധിപേരാണ് പള്ളിയിൽ നോമ്പ് കഞ്ഞി കുടിക്കാനെത്തുന്നത്. കഞ്ഞികുടിക്കാനും വാങ്ങിക്കൊണ്ട് പോകാനുമായി ദൂരെസ്ഥലങ്ങളിൽനിന്ന് പോലും ആളുകൾ ഇവിടെ എത്താറുണ്ടെന്ന് ഭാരവാഹികൾ പറയുന്നു. വിവിധതരം കൂട്ടുകളാൽ തയാറാക്കുന്ന കഞ്ഞി 2000ത്തോളം പേർക്ക് ദിവസവും നൽകുന്നുണ്ട്. പള്ളിയിൽ നോമ്പ് തുറക്കാൻ എത്തുന്നവരെക്കൂടാതെ പരിസരത്തെ കടകളിൽനിന്ന് പാത്രങ്ങളുമായി എത്തുന്നവർക്കും കഞ്ഞി നൽകും. 100 കിലോ പൊടിയരിയാണ് കഞ്ഞിക്ക് ഉപയോഗിക്കുന്നത്. 26ഓളം ഇനം കൂട്ടുകളാണ് ചേർക്കുന്നത്. 60ഓളം തേങ്ങ ദിവസവും ഉപയോഗിക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പാചകജോലികൾ വൈകീട്ട് നാലോടെ അവസാനിക്കും. 5.30ഓടെ പള്ളിയിൽ പാത്രങ്ങളുമായി എത്തുന്നവർക്ക് നൽകിത്തുടങ്ങും. തുടർന്ന് പള്ളിക്ക് മുന്നിൽ നിരത്തിയിരിക്കുന്ന ചെറുപാത്രങ്ങളിലേക്ക് പകരും. നോമ്പ് തുറക്കുന്നതിന് പള്ളിയിൽ വിവിധതരം വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. 2000ത്തോളം പേർക്ക് നോമ്പ് തുറക്കാൻ വിപുലമായ സജ്ജീകരണം പള്ളിയിൽ ഒരുക്കിയിട്ടുണ്ടെന്നും ദിവസവും വൈകീട്ട് ഖുർആൻ ക്ലാസ് ഉണ്ടെന്നും ജമാഅത്ത് പ്രസിഡൻറ് എ.എ. സമദും ജനറൽ സെക്രട്ടറി അബ്ദുൽ ബാരിയും അറിയിച്ചു. 19 അംഗ റമദാൻ പരിപാലന കമ്മിറ്റിയെയും ഇവിടെ തെരഞ്ഞെടുത്തിട്ടുണ്ട്. വൈ. ഷാജഹാനാണ് കൺവീനർ. എക്സൈസ് റെയ്ഡിൽ 50000 പാക്കറ്റ് പാൻ മസാല പിടികൂടി കൊല്ലം: വിദ്യാർഥികൾക്കടക്കം വിൽപന നടത്തുന്നതിന് തമിഴ്നാട്ടിൽനിന്ന് എത്തിച്ച് സൂക്ഷിച്ചിരുന്ന വൻ പാൻമസാല ശേഖരം എക്സൈസ് പിടികൂടി. പുള്ളിക്കട കോളനിയിലെ വീട്ടിൽ നിന്നും 50,000 പാക്കറ്റ് പാൻമസാലയാണ് പിടികൂടിയത്. ഇതിന് വിപണിയിൽ 2.5 ലക്ഷത്തോളം വിലവരും. സംഭവത്തിൽ പുള്ളിക്കട വടക്കുംഭാഗം പുതുവൽപുരയിടം വീട്ടിൽ കെ.എസ്. മണി, ഭാര്യ കമലമ്മ, ഇവരുടെ മകൻ രമേശ്, രമേശി​െൻറ ഭാര്യ ശാന്തി എന്നിവർക്കെതിരെ കേസെടുത്തു. സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദി​െൻറ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ എസ്. പൂക്കുട്ടി, പ്രിവൻറിവ് ഓഫിസർ ആർ. സുരേഷ്ബാബു, സി.ഇ.ഒമാരായ ബിജുമോൻ, സതീഷ്ചന്ദ്രൻ, ബിനു, ദിലീപ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.